കരോൾട്ടൻ സെന്‍റ് മേരീസ് ദേവാലയത്തിൽ പരിശുദ്ധ കന്യാമറിയത്തിന്‍റെ ഓർമ്മ പെരുന്നാൾ
Tuesday, August 13, 2019 8:14 PM IST
ഡാളസ്: അമേരിക്കൻ മലങ്കര അതിഭദ്രാസനത്തിലുൾപ്പെട്ട കരോൾട്ടൻ സെന്‍റ് മേരീസ് ദേവാലയത്തിൽ പരിശുദ്ധ കന്യാമറിയത്തിന്‍റെ ഓർമ്മ പെരുന്നാൾ ഓഗസ്റ്റ് 17, 18 (ശനി, ഞായർ) ദിവസങ്ങളിൽ ഭദ്രാസനാധിപൻ യൽദൊ മോർ തീത്തോസ് മെത്രാപോലീത്തായുടെ നേതൃത്വത്തിൽ നടക്കും.

ഓഗസ്റ്റ് 11 ന് വിശുദ്ധ കുർബാനാനന്തരം വികാരി ഫാ. ബിനു തോമസ് കൊടി ഉയർത്തിയതോടെ ഈ വർഷത്തെ പെരുന്നാൾ ആഘോഷങ്ങൾക്ക് തുടക്കമായി. സഹ വികാരി ഫാ. മാർട്ടിൻ ബാബു ചടങ്ങിൽ സംബന്ധിച്ചു.

17ന് (ശനി) വൈകിട്ട് 7 ന് സന്ധ്യാ പ്രാർഥനയും തുടർന്ന് വചന പ്രഘോഷണവും നടക്കും.18ന് (ഞായർ) രാവിലെ 8.45ന് പ്രഭാത പ്രാർഥനയും 9.30ന് മെത്രാപോലീത്തായുടെ പ്രധാന കാർമികത്വത്തിൽ വിശുദ്ധ മൂന്നിന്മേൽ കുർബാന അർപ്പണവും നടക്കും. തുടർന്നു ആഘോഷമായ റാസ നടക്കും. പള്ളി ഗായക സംഘം ആലപിക്കുന്ന ഭക്തി സാന്ദ്രമായ ഗാനങ്ങൾ പെരുന്നാളിന് മാറ്റു കൂട്ടും.

ഈ വർഷത്തെ പെരുന്നാൾ വഴിപാടായി ഏറ്റുനടത്തുന്നത് ജോർജ് മാത്യു, ജോൺ മറ്റമന, സജൊ ഉതുപ്പ്, ഷിബു കോരുള എന്നിവരും കുടുംബാംഗങ്ങളുമാണ്.വികാരി ഫാ. ബിനു തോമസ്, സഹ വികാരി ഫാ. മാർട്ടിൻ ബാബു, വൈസ് പ്രസിഡന്‍റ് സാജുമോൻ മത്തായി, സെക്രട്ടറി ജേക്കബ് സ്കറിയ , ട്രഷറർ യൽദൊസ് ജേക്കബ് എന്നിവരുടെ നേതൃത്വത്തിൽ പള്ളി ഭരണ സമിതി പെരുന്നാൾ നടത്തിപ്പിനായുള്ള ക്രമീകരണങ്ങൾ നടത്തിവരുന്നു.

റിപ്പോർട്ട്: മാർട്ടിൻ വിലങ്ങോലിൽ