തങ്കമ്മ ഫിലിപ്പ് ന്യുയോര്‍ക്കില്‍ നിര്യാതയായി
Wednesday, August 14, 2019 12:43 PM IST
ന്യുയോര്‍ക്ക്: ആറന്മുള എരുമക്കാട്ട് പരേതനായ ഇവാഞ്ചലിസ്റ്റ് റ്റി. ജെ. ഫിലിപ്പിന്റെ ഭാര്യ തങ്കമ്മ ഫിലിപ്പ് (99) ഓഗസ്റ്റ് 12നു ന്യുയോര്‍ക്കില്‍ നിര്യാതയായി. എടശേരിമല പരേതനായ കരുവാക്കല്‍ ഉണ്ണുണിച്ചന്റെ മകളാണ്. അമേരിക്കയില്‍ മക്കളോടൊപ്പം താമസിച്ചുവരികയായിരുന്നു.

മക്കള്‍: സൂസമ്മ അബ്രഹാം (അറ്റ്‌ലാന്റ), പരേതനായ ജോണ്‍ ഫിലിപ്പ് (ന്യുയോര്‍ക്ക്), ജോണ്‍ മാത്യു (ന്യുയോര്‍ക്ക്), സാം ജോണ്‍ (ഡാലസ്).

പൊതുദര്‍ശനം: 16 നു വൈകിട്ട് അഞ്ചു മുതല്‍ ഒമ്പതു വരെ. സ്ഥലം : പാര്‍ക്ക് ഫ്യൂണറല്‍ ഹോം. 2175 ജെറിഹൊ ട്രേണ്‍പൈക്ക്, ന്യുഹൈഡ് പാര്‍ക്ക് ന്യുയോര്‍ക്ക് 11040

സംസ്‌ക്കാര ശുശ്രൂഷ : 17 നു രാവിലെ പത്തു മുതല്‍. സ്ഥലം : മേപ്പിള്‍ ഗ്രോവ് സെമിട്രി. ക്യു ഗാര്‍ഡന്‍സ്, എന്‍വൈ 11415

റിപ്പോര്‍ട്ട്: പി. പി. ചെറിയാന്‍