സഹപ്രവര്‍ത്തകന്റെ മരണത്തില്‍ മനംനൊന്ത് പോലീസ് ഓഫിസര്‍ ജീവനൊടുക്കി
Friday, August 16, 2019 12:35 PM IST
ന്യൂയോര്‍ക്ക്: സഹപ്രവര്‍ത്തകന്റെ മരണത്തില്‍ മനംനൊന്ത് ജോണി റിയോസ് എന്ന മുപ്പത്തിഅഞ്ചുകാരന്‍ ജീവനൊടുക്കി. ന്യൂയോര്‍ക്ക് പോലീസ് ഓഫിസര്‍ ആയിരുന്ന ഇദ്ദേഹത്തിന്റെ സുഹൃത്ത് കെവിന്‍ പ്രിസ് മാസങ്ങള്‍ക്ക് മുന്‍പ് ജീവനൊടുക്കിയിരുന്നു.

ഏഴുവര്‍ഷമായി ന്യൂയോര്‍ക്ക് പോലീസ് ഡിപാര്‍ട്ട്‌മെന്റില്‍ ജോലിചെയ്തു വരികയായിരുന്നു ജോണി റിയോസ്. ചൊവ്വാഴ്ച രാവിലെ താമസിച്ചിരുന്ന അപാര്‍ട്ട്‌മെന്റില്‍ വച്ച് സ്വയംവെടിയുതിര്‍ത്താണ് ഇദ്ദേഹം ആത്മഹത്യ ചെയ്തത്. സംഭവസമയത്ത് അദ്ദേഹത്തിന്റെ പെണ്‍സുഹൃത്ത് മാത്രമാണ് ഉണ്ടായിരുന്നത്. ഇതോടെ ഈവര്‍ഷം ന്യൂയോര്‍ക്ക് പൊലീസ് സേനയില്‍ ആത്മഹത്യ ചെയ്യുന്ന ഓഫിസര്‍മാരുടെ എണ്ണം എട്ടായി.

ജോലിയുടെ ഭാഗമായി മാനസികസംഘര്‍ഷം അനുഭവിക്കുന്ന ഓഫിസര്‍മാരാണ് ആത്മഹത്യ ചെയ്യുന്നതെന്നാണ് റിപ്പോര്‍ട്ട്. ഇവര്‍ക്ക് കൗണ്‍സിലിങ്ങിനുള്ള സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ടെന്ന് കമ്മീഷ്ണര്‍ വ്യക്തമാക്കി.

റിപ്പോര്‍ട്ട്: പി.പി. ചെറിയാന്‍