ഡാളസിൽ ശിവഗിരി ആശ്രമ ശാഖയുടെ ശിലാന്യാസ കർമം ഓഗസ്റ്റ് 17 ന്
Saturday, August 17, 2019 4:22 PM IST
ഡാളസ്: ശ്രീനാരായണ ഗുരുദേവനാൽ സംസ്ഥാപനം ചെയ്യപ്പെട്ട ശിവഗിരി ശ്രീനാരായണ ധർമ്മ സംഘം ഭാരതത്തിനു പുറത്ത് ഇദംപ്രഥമമായി സ്ഥാപിക്കുന്ന ആശ്രമ ശാഖയുടെ ശിലാന്യാസ കർമം ഓഗസ്റ്റ് 17 ന് (ചിങ്ങം ഒന്ന് ) ശ്രീമദ് ഗുരുപ്രസാദ് സ്വാമിജിയുടെ നേതൃത്വത്തിൽ നിർവഹിക്കും.

ടെക്സസ് സംസ്ഥാനത്തെ ഡാളസ് നഗരത്തിൽ പ്രകൃതി രമണീയമായ മൂന്നര ഏക്കർ ആശ്രമ ഭൂമിയിൽ നടക്കുന്ന ഭക്തിസാന്ദ്രമായ ചടങ്ങിൽ , ഭാരതത്തിൽ നിന്നുമുൾപ്പടെ ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നിന്നുമെത്തുന്ന വിശിഷ്ട വ്യക്തികളുടെ സാന്നിധ്യത്തിൽ ഉച്ചകഴിഞ്ഞു 12 :30നും 1 നും ഇടയ്ക്കുള്ള ശുഭമുഹൂർത്തത്തിലാണ് ചരിത്രപ്രധാനമായ ചടങ്ങ് നടക്കുന്നത്

.Address 420.Duncan Perry Rd,Grand Prairie,Dallas

ആശ്രമ ശിലാസ്ഥാപനകർമ്മത്തോടനുബന്ധിച്ച് ശാന്തി ഹവനം , (ഗുരുദേവ വിരചിതമായ ഹോമ മന്ത്രത്താൽ) മഹാഗുരുപൂജ , ഗുരുദേവ കൃതികളുടെ പാരായണം എന്നിവ അന്നേ ദിവസം രാവിലെ ആശ്രമ ഭൂമിയിൽ നടക്കും. 18 ന് (ഞായർ) രാവിലെ 10 ന് ശിവഗിരി ആശ്രമം ഓഫ് നോർത്ത് അമേരിക്കയുടെ പ്രഥമ ജനറൽ ബോഡി യോഗവും തുടർന്ന് ട്രസ്റ്റീ ബോർഡ് രൂപീകരണവും നടക്കും .

ചടങ്ങുകളുടെ വിജയകരമായ നടത്തിപ്പിനായി ഏവരുടെയും സഹകരണം അഭ്യർഥിക്കുന്നതായി സ്വാമി ഗുരുപ്രസാദ് അറിയിച്ചു.

വിവരങ്ങൾക്ക്: മനോജ് തങ്കച്ചൻ 913 709 5193 , സന്തോഷ് വിശ്വനാഥൻ 972 786 4026 , അനൂപ് രവീന്ദ്രനാഥ് 847 873 5026, സുജി വാസവൻ 201 838 6545 , മനോജ് കുട്ടപ്പൻ 469 835 7764.

റിപ്പോർട്ട്: പി.പി. ചെറിയാൻ