കെഎച്ച്എ​ൻ​എ ക​ണ്‍​വ​ൻ​ഷ​ൻ: മേ​ള​പ്പെ​രു​ക്ക​ത്തി​ന് പ​ല്ലാ​വൂ​ർ സം​ഘ​വും, ക​ലാ​മ​ണ്ഡ​ലം ശി​വ​ദാ​സും
Monday, August 19, 2019 11:49 PM IST
ന്യൂ​ജേ​ഴ്സി: കേ​ര​ള ഹി​ന്ദൂ​സ് ഓ​ഫ് നോ​ർ​ത്ത് അ​മേ​രി​ക്ക​യു​ടെ പ​ത്താ​മ​ത് ക​ണ്‍​വ​ൻ​ഷ​ന് മേ​ള​ക്കൊ​ഴു​പ്പേ​കാ​ൻ പ​ല്ലാ​വൂ​ർ സം​ഘ​വും, ക​ലാ​മ​ണ്ഡ​ലം ശി​വ​ദാ​സും എ​ത്തും. വാ​ദ്യ​ലോ​ക​ത്തെ പ​ല്ലാ​വൂ​ർ ശൈ​ലി​യു​ടെ ഇ​ള​മു​റ​ക്കാ​ര​ൻ പ​ല്ലാ​വൂ​ർ ശ്രീ​ധ​ര​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​മാ​ണ് ഓ​ഗ​സ്റ്റ്് 30 മു​ത​ൽ സെ​പ്റ്റം​ബ​ർ 2 വ​രെ ന്യു​ജേ​ഴ്സി​യി​ലെ ചെ​റി​ഹി​ൽ ക്രൗ​ണ്‍ പ്ലാ​സ ഹോ​ട്ട​ലി​ൽ ന​ട​ക്കു​ന്ന ക​ണ്‍​വ​ൻ​ഷ​നി​ൽ പ​ഞ്ചാ​രി മേ​ള​വു​മാ​യി എ​ത്തു​ക.

പ​ല്ലാ​വൂ​ർ ത്ര​യ​ത്തി​ലെ മ​ണി​യ​ൻ മാ​രാ​രു​ടെ മ​ക​നാ​യ ശ്രീ​ധ​ര​ൻ രാ​ജ്യ​ത്തി​ന​ക​ത്തും പു​റ​ത്തും നി​ര​വ​ധി ത​വ​ണ പ​ഞ്ച​വാ​ദ്യം അ​വ​ത​രി​പ്പി​ച്ചി​ട്ടു​ണ്ട്. കേ​ര​ള​ത്തി​ലെ പ്ര​മു​ഖ പൂ​ര​ങ്ങ​ൾ​ക്കും വേ​ല​ക​ൾ​ക്കും പ്ര​മാ​ണി​യാ​യ പ​ഞ്ച​വാ​ദ്യ​ലോ​ക​ത്തെ ഈ ​യു​വ​താ​ര​ത്തി​ന്‍റെ മേ​ള​പ്പെ​രു​ക്കം ക​ണ്‍​വ​ൻ​ഷ​ന്‍റെ ശോ​ഭ കൂ​ട്ടും. ശ്രീ​ധ​ര​ന്‍റെ ഇ​ള​യ സ​ഹോ​ദ​ര​ൻ ശ്രീ​കു​മാ​റും, ചെ​ണ്ട​മേ​ള​ത്തി​ലെ പ്ര​ധാ​നി ക​ലാ​മ​ണ്ഡ​ലം​ശി​വ​ദാ​സും സം​ഘ​ത്തി​ലു​ണ്ടാ​കും. മ​നോ​ജ് കു​ള​ങ്ങാ​ട്ട്, പ​ല്ല​ശ​ന ശ്രീ​ജി​ത്ത് മാ​രാ​ർ, രെ​ജി​ത്ത് മാ​രാ​ർ, രാ​ജേ​ഷ് നാ​യ​ർ, രാ​ജേ​ഷ് കു​ട്ടി എ​ന്നി​വ​രാ​ണ് സം​ഘ​ത്തി​ലെ മ​റ്റ് അം​ഗ​ങ്ങ​ൾ.

റി​പ്പോ​ർ​ട്ട്: ശ്രീ​കു​മാ​ർ പി.