ഇ​സ്ര​യേ​ലി​നു​ള്ള സാ​ന്പ​ത്തി​ക സ​ഹാ​യം നി​ർ​ത്തി​വ​യ്ക്ക​ണ​മെ​ന്ന് കോ​ണ്‍​ഗ്ര​സ് അം​ഗ​ങ്ങ​ൾ
Tuesday, August 20, 2019 11:25 PM IST
വാ​ഷിം​ഗ്ട​ണ്‍ ഡി​സി: പ​ല​സ്തീ​ൻ അ​ധി​നി​വേ​ശം ഇ​സ്ര​യേ​ൽ നി​ർ​ത്തി​വ​യ്ക്കു​ന്ന​തു​വ​രെ ഇ​സ്ര​യേ​ലി​ന് യാ​തൊ​രു സാ​ന്പ​ത്തി​ക സ​ഹാ​യ​വും ന​ൽ​ക​രു​തെ​ന്ന് ഡ​മോ​ക്രാ​റ്റി​ക് കോ​ണ്‍​ഗ്ര​സ് അം​ഗ​ങ്ങ​ളാ​യ ഇ​ഹാ​ൻ ഒ​മ​റും റ​ഷീ​ദാ ത​ലി​ബും ട്രം​പ് ഗ​വ​ണ്‍​മെ​ന്‍റി​നോ​ട് ആ​വ​ശ്യ​പ്പെ​ട്ടു.

ഇ​രു​വ​രും ഇ​സ്ര​യേ​ൽ സ​ന്ദ​ർ​ശി​ക്കു​ന്ന​തി​നു​ള്ള അ​നു​മ​തി പ്ര​ധാ​ന​മ​ന്ത്രി ബെ​ഞ്ച​മി​ൻ നെ​ത​ന്യാ​ഹു നി​ഷേ​ധി​ച്ചി​രു​ന്നു. ശ​ക്ത​മാ​യ ഭാ​ഷ​യി​ലാ​ണ് ഇ​രു​വ​രും ഇ​സ്ര​യേ​ൽ പ്ര​ധാ​ന​മ​ന്ത്രി​യു​ടെ തീ​രു​മാ​ന​ത്തെ വി​മ​ർ​ശി​ച്ച​ത്.

മി​ഡി​ൽ ഈ​സ്റ്റി​ലെ ഏ​ക ജ​നാ​ധി​പ​ത്യ രാ​ഷ്ട്ര​മാ​യ ഇ​സ്ര​യേ​ൽ, യു​എ​സ് കോ​ണ്‍​ഗ്ര​സി​ലേ​ക്ക് തി​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട ജ​ന​പ്ര​തി​നി​ധി​ക​ൾ​ക്ക് പ്ര​വേ​ശ​നം നി​ഷേ​ധി​ച്ച​ത് ജ​നാ​ധി​പ​ത്യ വി​രു​ദ്ധ​മാ​ണെ​ന്ന് ഇ​വ​ർ ആ​രോ​പി​ച്ചു. പാ​ല​സ്തീ​ൻ ജ​ന​ത​യ്ക്ക് പൂ​ർ​ണ അ​വ​കാ​ശ​ങ്ങ​ൾ ല​ഭ്യ​മാ​കു​ന്ന​തു​വ​രെ എ​ല്ലാ​വി​ധ സ​ഹാ​യ​ങ്ങ​ളും നി​ർ​ത്തി​വ​യ്ക്ക​ണം. മൂ​ന്നു ബി​ല്യ​ൻ ഡോ​ള​റാ​ണ് എ​ല്ലാ വ​ർ​ഷ​വും ഇ​സ്ര​യേ​ലി​ന് സാ​ന്പ​ത്തി​ക സ​ഹാ​യ​മാ​യി ന​ൽ​കി വ​രു​ന്ന​ത്.

റി​പ്പോ​ർ​ട്ട്: പി.​പി. ചെ​റി​യാ​ൻ