ഹാറ്റ്ബോറോ സിഎസ്ഐ കൺവൻഷൻ ഓഗസ്റ്റ് 30 മുതൽ സെപ്റ്റംബർ 1 വരെ
Saturday, August 24, 2019 3:35 PM IST
ഫിലഡൽഫിയ : ഹാറ്റ്‌ബോറോയിലുള്ള സിഎസ്ഐ ക്രൈസ്റ്റ് ചർച്ച് ഇൻ പെൻസിൽവാനിയയുടെ (3155 Davisville Road, Hatboro, PA 19040) ഈ വർഷത്തെ ഹാറ്റ്ബോറോ കൺവൻഷൻ ഓഗസ്റ്റ് 30 മുതൽ സെപ്റ്റംബർ 1 വരെ നടക്കും.

സുവിശേഷ പ്രസംഗകനും മിഷൻ ഇന്ത്യയുടെ (തിരുവല്ല) പ്രവർത്തകനുമായ ഇവാഞ്ചലിസ്റ്റ് എം. ജി. മാത്യൂസ് വചനഘോഷണം നടത്തും. വെള്ളി ശനി ദിവസങ്ങളിൽ വൈകുന്നേരം 6.30 നു ഗാന ശുശ്രുഷയോടുകൂടി ആരംഭിക്കുന്ന കൺവൻഷൻ രാവിലെ 10.30 ന് വിശുദ്ധ ആരാധനയോടു കൂടി സമാപിക്കും. എല്ലാ വിശ്വാസികളെയും സംഘാടകർ സ്വാഗതം ചെയ്തു.

വിവരങ്ങൾക്ക്: റെവ. റെനി ഫിലിപ്പ് (വികാരി ) 267 401 2535, ജേക്കബ് കെ. ജേക്കബ് (സെക്രട്ടറി) 215 519 8106, വർക്കി ജോൺ (കൺവൻഷൻ കോഓർഡിനേറ്റർ) 267 312 6830.

റിപ്പോർട്ട്: സുമോദ് നെല്ലിക്കാല