ഐഎംഎ യുവജനോത്സവം, ഓണം: സൗജന്യ ഓണപ്പുടവ നേടാന്‍ അവസരം
Thursday, September 12, 2019 2:30 PM IST
ഷിക്കാഗോ: ഇല്ലിനോയി മലയാളി അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ സെപ്റ്റംബര്‍ 21നു ശനിയാഴ്ച രാവിലെ ഒമ്പതു മുതല്‍ യുവജനോത്സവവും, വൈകുന്നേരം അഞ്ചുമുതല്‍ ഓണത്തിന്റെ പരിപാടികളും നടക്കും. ഓണത്തില്‍ പങ്കെടുക്കുന്നവര്‍ക്ക് റാഫിള്‍ ടിക്കറ്റിലൂടെ സൗജന്യമായി ഓണപ്പുടവകള്‍ (ഓണ സാരികള്‍) നല്‍കുവാന്‍ പ്രസിഡന്റ് ജോര്‍ജ് പണിക്കരുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചു.

വിദ്യാര്‍ത്ഥികളുടെ കഴിവുകളെ പ്രോത്സാഹിപ്പിക്കാന്‍ 23 വര്‍ഷമായി ഐഎംഎ നടത്തിവരുന്ന യുവജനോത്സവത്തില്‍ തങ്ങളുടെ കുട്ടികളെ പങ്കെടുപ്പിക്കണമെന്നു ഭാരവാഹികള്‍ അറിയിച്ചു. പ്രസംഗ വിഷയങ്ങള്‍ ഐഎംഎയുടെ വെബ്‌സൈറ്റായ www.illinoismalayaleeassociation.org ല്‍ നിന്നും ലഭിക്കുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക്: ജോര്‍ജ് പണിക്കര്‍ (പ്രസിഡന്റ്) 847 401 7771.


റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം