ഡിട്രോയ്റ്റ് കേരള ക്ലബിന്‍റെ ഓണാഘോഷങ്ങൾ സെപ്റ്റംബർ 14 ന്
Thursday, September 12, 2019 9:45 PM IST
ഡിട്രോയ്റ്റ്:കേരള ക്ലബിന്‍റെ ഓണാഘോഷങ്ങൾ സെപ്റ്റംബർ 14 ന് (ശനി) ഉച്ചകഴിഞ്ഞ് 12. 30 മുതൽ സീഹോം ഹൈസ്കൂൾ ഓഡിറ്റോറിയത്തിൽ നടക്കും.

ഓണസദ്യയോടെ പരിപാടികൾ ആരംഭിക്കും. അംഗങ്ങൾ സ്വന്തം ഭവനങ്ങളിൽനിന്നും തയാറാക്കുന്ന ഓണവിഭവങ്ങളാണ് സദ്യക്ക് വിളന്പുന്നത്. തുടർന്നു മികച്ച കലാകാരന്മാരും കലാകാരികളും കുട്ടികളും അവതരിപ്പിക്കുന്ന നൃത്തവും സംഗീതവും അരങ്ങേറും. ഇന്ത്യൻ രാഗ അവതരിപ്പിക്കുന്ന നൃത്തം, ചെണ്ടമേളം, തിരുവാതിര, ഫാഷൻ ഷോ എന്നിവയും പരിപാടിയുടെ ഭാഗമായിരിക്കും. ക്ലബിന്‍റെ മുഖപത്രമായ "കേരളൈറ്റ്' എന്ന മാസികയുടെ ഓണം വിശേഷാൽ പതിപ്പും ചടങ്ങിൽ പ്രസിദ്ധീകരിക്കും. പരിപാടിയിലേക്ക് ഏവരെയും സ്വാഗതം ചെയ്യുന്നതായി പ്രസിഡന്‍റ് ധന്യ മേനോൻ അറിയിച്ചു.

റിപ്പോർട്ട്: അലൻ ചെന്നിത്തല