ഡാളസിൽ കേരള റോയൽസ് ക്രിക്കറ്റ്‌ ക്ലബ് ഓണം ആഘോഷിച്ചു
Friday, September 13, 2019 7:39 PM IST
ഡാളസ് : കേരള റോയൽസ് ക്രിക്കറ്റ്‌ ക്ലബിന്‍റെ ആഭിമുഖ്യത്തിൽ വിപുലമായ പരിപാടികളോടെ ഓണം ആഘോഷിച്ചു. സെപ്റ്റംബർ 7 ന് ഷൈലോയിലുള്ള ഓർത്തഡോക്സ്‌ ചർച്ച് ഹാളിൽ ആയിരുന്നു ആഘോഷ പരിപാടികൾ.

താലപ്പൊലിയും ചെണ്ടമേളവും ഓണ പാട്ടുകളും മാവേലി മന്നന്‍റെ എഴുന്നള്ളിപ്പും അത്തപൂക്കളവുമായി തികച്ചും ഒരു ഉത്രാടപൂനിലാവുപോലെ മികവാർന്നതായിരുന്നു ആഘോഷ പരിപാടികൾ.

മാവേലിയായി ഷൈജു വേഷമിട്ടു. വിന്നി ഫിലിപ്പ് പരിപാടിയുടെ എംസി ആയി പ്രവർത്തിച്ചു. അരുൺ ജോണി, ടിജോ ജോയ്, ദനേഷ്, സ്റ്റാൻലി ജോൺ, സനീഷ് കുമാർ, ജോഫി ജേക്കബ്, കെ.എം. രജിത്, ജോയൽ തോമസ്, ജെറി തോമസ് തുടങ്ങിയവർ ആഘോഷ പരിപാടികൾക്ക് നേതൃത്വം നൽകി.

റിപ്പോർട്ട്: അനശ്വരം മാമ്പിള്ളി