ഡോ. ​എം.​എ​സ്. സു​നി​ലി​ന് ഷി​ക്കാ​ഗോ മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ സ്വീ​ക​ര​ണം ന​ൽ​കു​ന്നു
Monday, September 16, 2019 10:31 PM IST
ഷി​ക്കാ​ഗോ: സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക ഡോ. ​എം. എ​സ്. സു​നി​ലി​ന് ഷി​ക്കാ​ഗോ മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ സെ​പ്റ്റം​ബ​ർ 16 തി​ങ്ക​ളാ​ഴ്ച വൈ​കു​ന്നേ​രം 6.30 ന് ​സ്വീ​ക​ര​ണം ന​ൽ​കു​ന്നു. (സി​എം​എ ഹാ​ൾ ,834 E. Rand Rd, Suite #13 Mount Prospect, IL).

ഷി​ക്കാ​ഗോ മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ വെ​ള്ള​പ്പൊ​ക്ക ദു​രി​ത​മു​ണ്ടാ​യ​പ്പോ​ൾ ഓ​ണാ​ഘോ​ഷം മാ​റ്റി​വ​ച്ചു പ​തി​ന​യ്യാ​യി​ര​ത്തി​ല​ധി​കം ഡോ​ള​റി​ന്‍റെ സ​ഹാ​യം ര​ജ്ഞ​ൻ എ​ബ്ര​ഹാം പ്ര​സി​ഡ​ന്‍റാ​യി​രു​ന്ന​പ്പോ​ൾ ന​ൽ​കു​ക​യു​ണ്ടാ​യി. ഇ​പ്രാ​വ​ശ്യ​വും കേ​ര​ള​ത്തി​ൽ വെ​ള്ള​പ്പൊ​ക്ക ദു​രി​തം ഉ​ണ്ടാ​യ​പ്പോ​ൾ ഓ​ണാ​ഘോ​ഷ​ത്തി​ലൂ​ടെ​യും സോ​ക്ക​ർ ടൂ​ർ​ണ​മെ​ന്‍റി​ലൂ​ടെ​യും സ്പോ​ണ്‍​സ​ർ​മാ​രി​ലൂ​ടെ​യും മ​റ്റു അ​സോ​സി​യേ​ഷ​ൻ ഭാ​ര​വ​ഹി​ക​ളി​ലൂ​ടെ​യും അം​ഗ​ങ്ങ​ളി​ൽ നി​ന്നും സ്വ​രൂ​പി​ച്ച തു​ക കേ​ര​ള​ത്തി​ൽ ദു​രി​ത​മ​നു​ഭ​വി​ക്കു​ന്ന​വ​ർ​ക്ക് ന​ൽ​കു​ന്ന​തി​ന് പ്ര​സ​ഡി​ന്‍റ് ജോ​ണ്‍​സ​ണ്‍ ക​ണ്ണൂ​ക്കാ​ട​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ കൂ​ടി​യ ക​മ്മ​റ്റി തീ​രു​മാ​നി​ച്ചു.

കേ​ര​ള​ത്തി​ൽ 150 ല​ധി​കം പാ​വ​ങ്ങ​ൾ​ക്ക് ഏ​റ്റ​വും കു​റ​ഞ്ഞ ചി​ല​വി​ൽ വീ​ട് നി​ർ​മ്മി​ച്ചു ന​ൽ​കു​വാ​ൻ നേ​തൃ​ത്വം ന​ൽ​കി​യ കേ​ര​ള​ത്തി​ൽ പാ​വ​ങ്ങ​ളു​ടെ അ​ത്താ​ണി​യാ​യും, എ​ല്ലാ വി​ഭാ​ഗം ആ​ളു​ക​ളു​ടെ പ്ര​ശം​സ പി​ടി​ച്ചു പ​റ്റി​യ രാ​ഷ്ട്ര​പ​തി​യി​ൽ നി​ന്നും നാ​രി​ശ​ക്തി അ​വാ​ർ​ഡ് ക​ര​സ്ഥ​മാ​ക്കി​യ ഡോ. ​എം. എ​സ്. സു​നി​ൽ മു​ഖേ​ന ന​ൽ​കു​ന്ന​തി​ന് തീ​രു​മാ​നി​ച്ചു.

ഇ​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് ഷി​ക്കാ​ഗോ മ​ല​യാ​ളി അ​സോ​സി​യേ​ഷ​ന്‍റെ ഹാ​ളി​ൽ തി​ങ്ക​ളാ​ഴ്ച വൈ​കു​ന്നേ​രം സ്വീ​ക​ര​ണം ന​ൽ​കു​ന്ന​ത്. പ്ര​സ്തു​ത യോ​ഗ​ത്തി​ലേ​ക്ക് ഷി​ക്കാ​ഗോ​യി​ലെ​യും പ​രി​സ​ര പ്ര​ദേ​ശ​ത്തേ​യും എ​ല്ലാ മ​ല​യാ​ളി സു​ഹൃ​ത്തു​ക്ക​ളേ​യും ക്ഷ​ണി​ച്ചു കൊ​ള്ളു​ന്നു. സം​ഭാ​വ​ന ചെ​യ്യു​വാ​ൻ താ​ൽ​പ​ര്യ​മു​ള്ള​വ​ർ​ക്കും യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ക്കാ​വു​ന്ന​താ​ണ്.

വി​വ​ര​ങ്ങ​ൾ​ക്ക് :

ജോ​ണ്‍​സ​ണ്‍ ക​ണ്ണൂ​ക്കാ​ട​ൻ : 847 477 0564
ജോ​ഷി വ​ള്ളി​ക്ക​ളം : 312 685 6749
ജി​നേ​ഷ് ചു​ങ്ക​ത്ത് : 224 522 9157
സാ​ബു ക​ട്ട​പ്പു​റം : 847 791 1452
ഷാ​ബു മാ​ത്യു : 630 641 4103
മ​നോ​ജ് അ​ച്ചേ​ട്ട് : 224 522 2470

റി​പ്പോ​ർ​ട്ട്: ജോ​ഷി വ​ള്ളി​ക്ക​ളം