സാഹിത്യകാരന്‍ എസ്. കെ. പിള്ളയുടെ നിര്യാണത്തില്‍ അനുശോചനം
Friday, September 20, 2019 12:08 PM IST
ഹൂസ്റ്റന്‍ : വടക്കേ അമേരിക്കയിലെ ഒരു പ്രമുഖ കലാ-സാംസ്‌കാരിക പ്രവര്‍ത്തകനും സാഹിത്യകാരനുമായിരുന്ന ശങ്കരനാരായണ കെ. പിള്ള (എസ്.കെ. പിള്ള, 86) നിര്യാണത്തില്‍ അനുശോചനം. സെപ്തംബര്‍ ആറിനായിരുന്നു അദ്ദേഹം നിര്യാതനായത്. പൊന്നമ്മ പിള്ള ആണു ഭാര്യ. ഡോ. അരുണ പിള്ളയാണ് ഏക മകള്‍. ഡോ. അനില്‍ കുമാറാണ് മരുമകന്‍. ഡോ. അജയ് പിള്ള, ഡോ. ഗോപിക സൂരജ്, വിജയ പിള്ള എന്നിവരാണ് കൊച്ചുമക്കള്‍. ചരമമടഞ്ഞ ശങ്കര നാരായണ പിള്ളയും അരുണാചലം അമ്മാളുമാണ് എസ്.കെ. പിള്ളയുടെ മാതാപിതാക്കള്‍. ഹൂസ്റ്റന്‍ നിവാസികളായ സുകുമാരന്‍ തമ്പിയും, സത്യന്‍ പിള്ളയും ഭാര്യാ സഹോദരന്മാരാണ്.

ആലപ്പുഴയിലായിരുന്നു ജനനം . ധനശാസ്ത്രത്തില്‍ ബിരുദമെടുത്ത അദ്ദേഹം 15 വര്‍ഷത്തിലേറെ ഭോപ്പാലില്‍ ഭാരത് ഹെവി ഇലക്ട്രിക്കല്‍ കമ്പനിയില്‍ ജോലി ചെയ്തു. 1971-ല്‍ അമേരിക്കയിലെ ഹ്യൂസ്റ്റനിലേക്ക് കുടിയേറി. താമസിയാതെ അദ്ദേഹം ഹ്യൂസ്റ്റനിലെ ആദ്യകാല കലാസാമൂഹ്യ സാംസ്‌കാരിക മണ്ഡലങ്ങളിലെ ഒരു സജീവ സാന്നിദ്ധ്യമായി മാറി. ഹ്യൂസ്റ്റനില്‍ പ്രവര്‍ത്തിക്കുന്ന കേരളാ ഹിന്ദു സൊസൈറ്റിയുടെ ഒരു സ്ഥാപക അംഗം കൂടിയായിരുന്നു അദ്ദേഹം. ഹൂസ്റ്റന്‍ കള്‍ച്ചറല്‍ അസ്സോസിയേഷന്‍ പ്രസിഡന്റായും അദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്. ഹ്യൂസ്റ്റന്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന കേരള റൈറ്റേഴ്‌സ് ഫോറത്തിന്റെ ഒരു സന്തത നിറ സാന്നിദ്ധ്യമായിരുന്നു എസ്.കെ. പിള്ള. കേരളാ റൈറ്റേഴ്‌സ് ഫോറത്തിലെ എസ്.കെ. പിള്ളയോടൊപ്പമുണ്ട ായിരുന്ന സമകാലീനരും അതിനുശേഷം റൈറ്റേഴ്‌സ് ഫോറത്തിലേക്ക് കടന്നുവന്നവരുമായ ഡോ. സണ്ണി എഴുമറ്റൂര്‍, ജോണ്‍ മാത്യു, മാത്യു നെല്ലിക്കുന്ന്, മാത്യു മത്തായി, തോമസ് വര്‍ഗീസ്, ജോസഫ് മണ്ഡപം, ഡോ. മാത്യു വൈരമണ്‍, ബാബു കുരവക്കല്‍, എ.സി. ജോര്‍ജ്ജ്, ടി.എന്‍. സാമുവല്‍, ഷാജി ഫാംസ്, ജോണ്‍ തൊമ്മന്‍, ടോം വിരിപ്പന്‍, പീറ്റര്‍ പൗലോസ്, അനില്‍കുമാര്‍ ആറന്മുള, റവ. ഡോ. തോമസ് അമ്പലവേലില്‍, കുര്യന്‍ മ്യാലില്‍, ജോസഫ് പൊന്നോലി, ജോണ്‍ കുന്തറ, ബോബി മാത്യു, ഗ്രേസി നെല്ലിക്കുന്നേല്‍, മേരി കുരവയ്ക്കല്‍, തോമസ് തയ്യില്‍, ജോസഫ് തച്ചാറ, ഈശോ ജേക്കബ് തുടങ്ങിയവര്‍ എസ്.കെ. പിള്ളയെ അനുസ്മരിക്കുകയും അനുശോചനം രേഖപ്പെടുത്തുകയുമുണ്ടായി.

ഹ്യൂസ്റ്റനിലെ മറ്റൊരു പ്രമുഖ ഭാഷാസാഹിത്യ സംഘടനയായ മലയാളം സൊസൈറ്റിയുടെ പ്രതിമാസയോഗം ആരംഭിച്ചതു തന്നെ നിര്യാതനായ സാഹിത്യകാരന്‍ എസ്.കെ. പിള്ളയ്ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിച്ചുകൊണ്ട ാണ്. അനുശോചന യോഗത്തില്‍ ബാഷ്പാഞ്ജലി അര്‍പ്പിച്ചുകൊണ്ട് ജോര്‍ജ്ജ് മണ്ണിക്കരോട്ട്, ജോര്‍ജ് പുത്തന്‍കുരിശ്, പൊന്നുപിള്ള, ടി.എന്‍. സാമുവല്‍, എ.സി. ജോര്‍ജ്ജ്, തോമസ് വര്‍ഗീസ്, ജോസഫ് പൊന്നോലി, ജോസഫ് തച്ചാറ, നയിനാന്‍ മാത്തുള്ള തുടങ്ങിയവര്‍ സംസാരിച്ചു.

കേരള ഹിന്ദു സൊസൈറ്റിക്കും, ഹൂസ്റ്റനിലെ ഗുരുവായൂരപ്പന്‍ ക്ഷേത്ര സമിതിക്കുവേണ്ടിയും പ്രസിഡന്റ് ശശിധരന്‍ നായര്‍ അനുശോചനം രേഖപ്പെടുത്തുകയുണ്ടായി. അമേരിക്കയിലെ വിവിധ ആനുകാലിക പ്രസിദ്ധീകരണങ്ങള്‍ക്കുവേണ്ടി തൂലിക ചലിപ്പിച്ചിട്ടുള്ള എസ്.കെ. പിള്ളയുടെ വേര്‍പാട് സാഹിത്യ സാംസ്‌കാരിക ലോകത്തിന് ഒരു അപരിഹാര്യമായ നഷ്ടമാണെന്നും അദ്ദേഹത്തിന്റെ രചനകള്‍ മാനവ ഹൃദയങ്ങളില്‍ എന്നെന്നും തങ്ങിനില്‍ക്കുമെന്നും അനേകം അനുവാചകരും വായനക്കാരും അദ്ദേഹത്തിന്റെ സ്മരണക്കു മുമ്പില്‍ പ്രണാമമര്‍പ്പിച്ചുകൊണ്ട് അഭിപ്രായപ്പെട്ടു.

റിപ്പോര്‍ട്ട്: എ.സി. ജോര്‍ജ്