ന്യൂയോർക്കിൽ കുടുബസംഗമവും ഓണാഘോഷവും നടത്തി
Saturday, September 21, 2019 4:18 PM IST
ന്യുയോർക്ക്: മുസ്‌ലിം കുടുംബ സംഗമത്തിന്‍റെ ആഭിമുഖ്യത്തിൽ വൈവിധ്യമാർന്ന പരിപാടികളോടെ ഓണാഘോഷം സംഘടിപ്പിച്ചു. ന്യുയോർക്ക്, ന്യുജേഴ്സി, കണക്ടികട്ട് തുടങ്ങിയ സ്ഥലങ്ങളിൽ നിന്നുള്ള മുസ്‌ലിം കുടുംബാംഗങ്ങളാണ് ഓണാഘോഷത്തിനായി ന്യുഹൈഡ് പാർക്കിൽ ഒത്തുചേർന്നത്.

ആദ്യമായാണ് ഇങ്ങനെ ഒരു ഓണാഘോഷം സംഘടിപ്പിക്കുന്നതെന്നും ഓണം, സാഹോദര്യത്തിന്‍റേയും നന്മയുടെയും സമൃദ്ധിയുടെയും സന്ദേശം ഉൾക്കൊള്ളുന്നതാകയാൽ ജാതിമത വ്യത്യാസമെന്യേ ആഘോഷിക്കാവുന്നതാണെന്നും മുഖ്യ സംഘാടകനും സാമൂഹ്യ സാംസ്കാരിക പ്രവർത്തകനുമായ യു.എ. നസീർ പറഞ്ഞു. വരും വർഷങ്ങളിലും ഓണാഘോഷം വിപുലമായ രീതിയിൽ സംഘടിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.

കേരളത്തിന്‍റെ തനതായ വിഭവങ്ങൾ ഉൾപ്പെടുത്തിയ ഓണസദ്യയിൽ പങ്കെടുത്തവർ ശരിക്കും അസ്വദിച്ചു. ഡോ. അസീസ്, ഡോ. ഉണ്ണിമൂപ്പൻ, സി.കെ. വിരാൻകുട്ടി, എരഞ്ഞിക്കൽ ഹനീഫ്, അബ്ദു വെട്ടിക്കാട്ട്, യുസൂഫ് ബായി തുടങ്ങിയവരാണ് ആഘോഷ പരിപാടികൾക്ക് നേതൃത്വം നൽകിയത്.

റിപ്പോർട്ട്: പി.പി. ചെറിയാൻ