വി.എ. തമ്പിക്കുട്ടി വടക്കും മുറിയിൽ നിര്യാതനായി
Tuesday, October 8, 2019 5:28 PM IST
ഡാളസ്: വടക്കും മുറിയിൽ വി.എ. തമ്പിക്കുട്ടി (71) കരോൾട്ടനിൽ നിര്യാതനായി. സംസ്കാരം ഒക്ടോബർ 12ന് (ശനി) രാവിലെ 9 ന് ഇർവിംഗ് സെന്‍റ് തോമസ് ക്നാനായ പള്ളിയിലെ ശുശ്രൂഷയ്ക്കുശേഷം ഉച്ചക്ക് 12ന് കരോൾട്ടണിലെ ഫെർണോക്സ് സെമിത്തേരിയിൽ.

ഭാര്യ: പരേതയായ ശാന്തമ്മ (അന്നമ്മ), മക്കൾ: റ്റീനി, റ്റിഷ. മരുമക്കൾ: ബിജു തുണ്ടിയിൽ (കറ്റോട്), അനീഷ് ആൻഡ്രൂസ് മണലിച്ചിറയിൽ. സഹോദരങ്ങൾ: തങ്കമ്മ, കുഞ്ഞൂഞ്ഞമ്മ, പരേതനായ കുഞ്ഞച്ചൻ വടക്കും മുറിയിൽ, കുഞ്ഞമ്മ, കുഞ്ഞുമോൾ.

വേൾഡ് മലയാളി കൗൺസിൽ അമേരിക്ക റീജിയൻ ചെയർമാൻ പി. സി. മാത്യു കൊടിഞ്ഞൂർ പരേതൻ ഉൾപ്പെടുന്ന ഇരവിപേരൂർ കാവുംപാട്ടു കുടുംബാംഗമാണ്.

പൊതു ദർശനം 11 ന് (വെള്ളി) വൈകുന്നേരം ആറു മുതൽ ഇർവിംഗ് സെന്‍റ് തോമസ് ക്നാനായ പള്ളിയിൽ.

പരേതന്‍റെ നിര്യാണത്തിൽ വേൾഡ് മലയാളി കൗൺസിൽ ഡാളസ് പ്രൊവിൻസ് അനുശോചനം അറിയിക്കുന്നതായി ചെയർമാൻ തോമസ് എബ്രഹാം, പ്രസിഡന്‍റ് വർഗീസ് കയ്യാലക്കകം, വൈസ് പ്രസിഡന്‍റ് എബ്രഹാം മാലിക്കറുകയിൽ, സെക്രട്ടറി ഷേർളി ഷാജി നിരക്കൽ, തോമസ് ചെല്ലേത്, സുനിൽ ഡേവിഡ്, ഫ്രിക്സ്മോൻ മൈക്കിൾ എന്നിവർ അറിയിച്ചു.

പള്ളിയുടെ മേൽവിലാസം: 727 METKER STREET, IRVING, TX-75062.

സെമിത്തേരിയുടെ മേൽവിലാസം: 3701 Cemetery Hill Rd., Carrollton, Tx 75007

വിവരങ്ങൾക്ക്: അനീഷ് ആൻഡ്രൂസ് 469-774-3463, 972-492-8029