ഹൂസ്റ്റണിൽ ദീപാലയ ഫൗണ്ടേഷൻ ഉദ്ഘാടനം 20 ന്
Tuesday, October 8, 2019 6:40 PM IST
ഹൂസ്റ്റൺ: ദീപാലയ ഫൗണ്ടേഷൻ ഉദ്ഘാടനം പോൾലാൻഡ് മേയർ ടോം റീഡ് , ദീപാലയ ഇന്ത്യ പ്രസിഡന്‍റ് വൈ. ചാക്കോച്ചൻ എന്നിവരുടെ സാന്നിധ്യത്തിൽ ഒക്ടോബർ 20 ന് നടക്കും.

ദീപാലയ ഇന്ത്യ സിഇഒ എ.ജെ. ഫിലിപ്പ്, ഫോർട്ട് ബെൻഡ് കൗണ്ടി ജഡ്ജ് കെ.പി. ജോർജ്, ഫോർട്ട് ബെൻഡ് കൗണ്ടി കോർട്ട് ജഡ്ജ് ജൂലി മാത്യു, സ്റ്റാഫോർഡ് കൗൺസിൽമാൻ കെൻ മാത്യു, ഫോമാ മുൻ പ്രസിഡന്‍റ് ജി.കെ.പിള്ള തുടങ്ങിയവർ ചടങ്ങിൽ ആശംസകൾ നേർന്നു സംസാരിക്കുമെന്ന് ഭാരവാഹികളായ സി.ജി. ഡാനിയേൽ, ജോൺ ജോസഫ് , ഷിബിൻ ഡാനിയേൽ എന്നിവർ അറിയിച്ചു.

ഡൽഹിയിൽ കഴിഞ്ഞ 40 വർഷത്തോളമായി ലാഭേച്ഛയില്ലാതെ പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന ഏറ്റവും വലിയ ധർമസ്ഥാപനമായ ദീപാലയായുടെ സഹായസേവനങ്ങൾ ഇന്ത്യയിലാകെ വ്യാപിച്ചുകിടക്കുന്നു .വിവിധ സംസ്ഥാനങ്ങളിൽ വിദ്യാഭ്യാസം , സ്ത്രീശാക്തീകരണം , വികലാംഗരെ സഹായിക്കൽ, പൊതുജനാരോഗ്യം , ശിശുക്ഷേമം തുടങ്ങിയ നിരവധി പ്രവർത്തനങ്ങളിൽ ഈ സംഘടന കർമനിരതമായിരിക്കുന്നു.