ബിജു തോണിക്കടവില്‍ ഫോമാ നാഷണല്‍ ജോയിന്‍റ് ട്രഷറര്‍ സ്ഥാനാർഥി
Wednesday, October 9, 2019 8:18 PM IST
ന്യൂജേഴ്സി: ഫോമാ വില്ലേജ് പ്രോജക്ട് കോ -ഓര്‍ഡിനേറ്ററും സണ്‍ഷൈന്‍ റീജൺ വൈസ് പ്രസിഡന്‍റുമായ ബിജു തോണിക്കടവില്‍ 2020-22 ഫോമാ നാഷണല്‍ ജോയിന്‍റ് ട്രഷറര്‍ സ്ഥാനാർഥിയായി കേരളാ അസോസിയേഷന്‍ ഓഫ് പാംബീച്ച് നാമനിര്‍ദേശം ചെയ്തു.

സണ്‍ഷൈന്‍ റീജൺ വൈസ് പ്രസിഡന്‍റ് എന്ന നിലയിലും ഫോമാ വില്ലേജ് കോ ഓര്‍ഡിനേറ്റര്‍ ആയും അദ്ദേഹം നടത്തിയ പ്രവര്‍ത്തനങ്ങള്‍ ഏറ്റവും കൂടുതല്‍ ശ്രദ്ധിക്കപ്പെട്ടതും മലയാളി സമൂഹം അംഗീകരിച്ചതുമാണ് .അദ്ദേഹത്തിന്‍റെ പ്രവര്‍ത്തനങ്ങള്‍ ഫോമയുടെ അടുത്ത കമ്മിറ്റിക്ക് മുതല്‍ക്കൂട്ടാകും എന്നതില്‍ സംശയമില്ലന്നു അസോസിയേഷന്‍ വിലയിരുത്തി .

പ്രസിഡന്‍റ് ഡോ. ജഗതി നായര്‍ ,മുന്‍ പ്രസിഡന്‍റുമാരായ മാത്യു തോമസ് ,ലൂക്കോസ് പൈനുങ്കന്‍ ,സജി ജോണ്‍സണ്‍ ,ബാബു പിണക്കാട്ട്, ജിജോ ജോസ് ,സെക്രട്ടറി പോള്‍ പള്ളിക്കല്‍ ട്രഷറര്‍ ജോര്‍ജ് സാമുവേല്‍, മറ്റു സംഘടനാ നേതാക്കന്മാരായ ജോണ്‍ വി ജോര്‍ജ് ,റെജിമോന്‍ ആന്‍റണി ,അജി തോമസ് ,റെജി സെബാസ്റ്റ്യന്‍,അനി, ഷീബാ മനോജ് ,സജി തോമസ് ,സുനില്‍ കായച്ചിറയില്‍ ,രാജു ജോസ് തുടങ്ങിയവര്‍ ഐകകണ്‌ഠേന ബിജു തോണിക്കടവിലിനെ നാമനിര്‍ദേശം ചെയ്യുകയായിരുന്നു . സണ്‍ഷൈന്‍ റീജണിലുള്ള മറ്റു അസോസിയേഷനുകളും ,ഫോമാ നാഷണല്‍ നേതാക്കളും ബിജു തോണിക്കടവിലിനു പിന്തുണ നല്‍കണമെന്ന് കേരളാ അസോസിയേഷന്‍ ഓഫ് പാംബീച്ച് കമ്മിറ്റി അറിയിച്ചു .

ഏല്‍പ്പിച്ച ജോലികള്‍ എല്ലാവിവിധ കാലയളവുകളില്‍ കേരളാ അസോസിയേഷനിലും ,ഫോമയിലും കൃത്യതയോടെയും ആത്മാര്‍ഥതയോടെയും പ്രവര്‍ത്തിച്ചു വരുന്ന ബിജു തോണിക്കടവില്‍ ഫോമയുടെയും അമേരിക്കന്‍ മലയാളികളുടെയും മുതല്‍ക്കൂട്ടാണ് എന്ന കാര്യത്തില്‍ സംശയമില്ല .ഫോമാ വില്ലേജ് പ്രോജക്ട് വന്‍ വിജയമായി സമൂഹത്തിനു സമര്‍പ്പിക്കുവാന്‍ സാധിച്ചതിനു പിന്നില്‍ സണ്‍ഷൈന്‍ റീജണിന്‍റെ പ്രവര്‍ത്തനങ്ങള്‍ കൊണ്ട് കൂടിയാണ് .റീജണിന്‍റെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനും അവ നടപ്പിലാക്കുന്നതിനും ബിജു തോണിക്കടവില്‍ നടത്തിയ പ്രവര്‍ത്തനങ്ങള്‍ക്കുള്ള അംഗീകാരം കൂടി ആവട്ടെ ഫോമായുടെ ജോയിന്‍റ് ട്രഷറര്‍ പദവി എന്നും കേരളാ അസോസിയേഷന്‍ ഓഫ് പാംബീച്ച് കമ്മിറ്റി പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.

റിപ്പോർട്ട്: ജോയിച്ചന്‍ പുതുക്കുളം