ദീപാലയ ഫൗണ്ടേഷന്‍ ഉദ്ഘാടനം ഹൂസ്റ്റണില്‍ 20 ന്
Wednesday, October 9, 2019 8:41 PM IST
ഹൂസ്റ്റണ്‍: ഇന്ത്യയുടെ തലസ്ഥാന നഗരിയായ ന്യൂഡല്‍ഹി കേന്ദ്രമായി കഴിഞ്ഞ നാല്‍പ്പതു വര്‍ഷമായി വിദ്യാഭ്യാസം, സ്ത്രീ ശാക്തീകരണം, പൊതുജനാരോഗ്യം, ശിശുക്ഷേമം തുടങ്ങിയ പ്രവര്‍ത്തനങ്ങളില്‍ നിസ്തുലമായ സേവനം നടത്തുന്ന "ദീപാലയ' എന്ന സന്നദ്ധ സംഘടനയുടെ അമേരിക്കന്‍ ചാപ്റ്റര്‍ "ദീപാലയ ഫൗണ്ടേഷന്‍ ഇന്‍ക്' ഒക്‌ടോബര്‍ 20-നു വൈകുന്നേരം 5.30-നു ഹൂസ്റ്റണില്‍ പേള്‍ലാന്‍ഡ് മേയര്‍ ടോം റീഡ് ഉദ്ഘാടനം ചെയ്യും. ചടങ്ങില്‍ ഇന്ത്യയില്‍ നിന്നും ദീപാലയ പ്രസിഡന്‍റ് വൈ. ചാക്കോച്ചന്‍, സിഇഒ എ.ജെ. ഫിലിപ്പ് എന്നിവരും സന്നിഹിതരായിരിക്കും.

ഫോര്‍ട്ട്‌ബെന്‍ഡ് കൗണ്ടി ജഡജ് കെ.പി ജോര്‍ജ് , ഫോര്‍ട്ട്‌ബെന്‍ഡ് കൗണ്ടി കോര്‍ട്ട് ജഡ്ജ് ജൂലി മാത്യു , സ്റ്റാഫോര്‍ഡ് കൗണ്‍സില്‍മാന്‍ കെന്‍ മാത്യു , ഫോമാ മുന്‍ പ്രസിഡന്‍റ് ജി.കെ. പിള്ള തുടങ്ങിയവർ വിശിഷ്ടാതിഥികളായിരിക്കുമെന്ന് ഫൗണ്ടേഷന്റെ അമേരിക്കയിലെ ഭാരവാഹികളായ സി.ജി. ഡാനിയേല്‍, ജോണ്‍ ജോസഫ് , ഷിബിന്‍ ഡാനിയേല്‍ എന്നിവര്‍ അറിയിച്ചു.

സാമൂഹ്യസേവനരംഗത്ത് ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ പ്രശസ്ത സേവനം ചെയ്തുവരുന്ന ദീപാലയയുടെ പ്രവര്‍ത്തനവിപുലീകരണത്തിനുവേണ്ടിയുള്ള പ്രവാസി സമൂഹത്തിന്റെ സഹായ സഹകരണങ്ങള്‍ ഏകോപിപ്പിക്കുന്നതിനു ദീപാലയയുടെ അമേരിക്കന്‍ ചാപ്റ്റര്‍ മുഖാന്തരമാകും.

വിവരങ്ങള്‍ക്ക്: സി.ജി. ഡാനിയേല്‍ 281 485 3148, 832 641 7119.
Venue: Fellowship Hall, 46605 Sam Huston, PKWY East, Texas 77048

റിപ്പോർട്ട്: ജോയിച്ചന്‍ പുതുക്കുളം