ആന്‍റണി ഇല്ലിക്കാട്ടിൽ ഫോമാ റോയൽ കൺവൻഷൻ വെസ്റ്റേൺ റീജിയൻ കൺവീനർ
Monday, October 21, 2019 8:44 PM IST
കലിഫോർണിയ: അടുത്തവർഷം ജൂലൈയിൽ നടക്കാനിരിക്കുന്ന ഫോമാ അന്തർദ്ദേശീയ റോയൽ കൺവൻഷന്‍റെ വെസ്റ്റേൺ റീജിയൻ കൺവീനറായി ആന്‍റണി ഇല്ലിക്കാട്ടിലിനെ (ആന്‍റപ്പൻ) തെരഞ്ഞെടുത്തു.

ഏകദേശം 25 വർഷമായി അമേരിക്കയിൽ സ്ഥിരതാമസമാക്കിയ ആന്‍റപ്പൻ കലിഫോർണിയയിൽ പാലൊ ആൾട്ടോയിൽ സ്വന്തമായി ബിസിനസ് നടത്തുന്നു . സാമൂഹ്യരംഗത്ത് സജീവപ്രവർത്തകനായ അദ്ദേഹം സാൻ ഫ്രാൻസിസ്കോയിലെ കാലിഫോർണിയ ബ്ലാസ്റ്റേഴ്‌സ് വോളി ബോൾ ക്ലബ് (സി വി ബി സി) പ്രസിഡന്‍റുകൂടിയാണ്. മലയാളി അസോസിയേഷൻ ഓഫ് നോർത്തേൺ കലിഫോർണിയ (മങ്ക) യിലെ സജീവ പ്രവർത്തകനായ ആന്‍റപ്പന്‍റെ വിപുലമായ സൗഹൃദവലയം ഫോമാ റോയൽ കൺവെൻഷന് വെസ്റ്റേൺ റീജണിൽൽ നിന്നും വൻ ജനപങ്കാളിത്തം ഉറപ്പാക്കുവാൻ സഹായിക്കുമെന്ന് ഫോമാ പ്രസിഡന്‍റ് ഫിലിപ്പ് ചാമത്തിൽ പറഞ്ഞു. കൺവൻഷന്റെ ഏർലി ബേർഡ് ഡിസ്‌കൗണ്ടുകൾക്കായി ഇവിടെ https://fomaa.lawsontravel.com/ ബുക്ക് ചെയ്യാം.

റോയൽ കരീബിയൻ യാത്രാ കപ്പലിൽ ജൂലൈ 6 ന് ടെക്‌സസിലെ ഗാൽവേസ്റ്റൻ പോർട്ടിൽ നിന്നും പുറപ്പെട്ട് കരീബിയൻ ദ്വീപ സമൂഹമായ കോസ്‌മെൽ വഴി 10 ന് തിരികെയെത്തുന്ന ഒരു ക്രൂയിസ് യാത്രയായാണ് ഈ കൺവൻഷൻ ആസൂത്രണം ചെയ്‌തിരിക്കുന്നത്‌. ഏർളി ബേർഡ് സ്‌കീം പ്രകാരം രജിസ്റ്റർ ചെയ്യുന്നവർക്ക് പ്രത്യേക ആനുകൂല്യം ലഭ്യമാകും.

ഫോമാ ജനറൽ സെക്രട്ടറി ജോസ് എബ്രഹാം, വൈസ് പ്രസിഡന്‍റ് വിന്‍സന്റ് ബോസ് മാത്യു, ജോയിന്‍റ് സെക്രട്ടറി സാജു ജോസഫ്‌, ട്രഷറര്‍ ഷിനു ജോസഫ്‌, ജോയിന്‍റ് ട്രഷറര്‍ ജയിന്‍ കണ്ണച്ചാന്‍പറമ്പില്‍, റോയൽ കൺവൻഷൻ ചെയർമാൻ ബിജു ലോസൻ, റീജണൽ വൈസ് പ്രസിഡന്‍റ് ജോസഫ് ഔസോ, പോൾ ജോൺ (റോഷൻ), റീജണൽ ചെയർമാൻ, ഫോമാ പിആർഒ ബിജു പന്തളം, നാഷണൽ കമ്മിറ്റി മെംബർമാരായ സിജിൽ പാലക്കലോടി, ജോസ് വടകര, സിന്ധു പിള്ള , ആഞ്ചല എന്നിവർ ആന്‍റണി ഇല്ലിക്കാട്ടിലിന് ആശംസകൾ നേർന്നു.

റിപ്പോർട്ട്: ബിജു തോമസ് പന്തളം