ലോ​ക​ത്തി​ലെ ഏ​റ്റ​വും പ്രാ​യം കൂ​ടി​യ ദ​ന്പ​തി​ക​ൾ ലോ​ക റെ​ക്കോ​ർ​ഡി​ലേ​ക്ക്
Monday, November 11, 2019 10:50 PM IST
ഓ​സ്റ്റി​ൻ (ടെ​ക്സ​സ്): ലോ​ക​ത്തി​ൽ ജീ​വി​ച്ചി​രി​ക്കു​ന്ന ഏ​റ്റ​വും പ്രാ​യം കൂ​ടി​യ ദ​ന്പ​തി​ക​ൾ ഹൂ​സ്റ്റ​ണി​ൽ നി​ന്നും ഗി​ന്ന​സ് വേ​ൾ​ഡ് റെ​ക്കോ​ർ​ഡി​ൽ ഇ​ടം പി​ടി​ച്ചു.

ജോ​ണ്‍ ഹെ​ൻ​ഡേ​ഴ്സ​ണ്‍ (106), ഭാ​ര്യ ഷാ​ർ​ല​റ്റ് (105) എ​ന്നി​വ​രാ​ണ് പു​തി​യ ലോ​ക റെ​ക്കോ​ർ​ഡ് സ്ഥാ​പി​ച്ച​ത്. 1934ൽ ​ഇ​രു​വ​രും യൂ​ണി​വേ​ഴ്സി​റ്റി ഓ​ഫ് ടെ​ക്സ​സി​ൽ വി​ദ്യാ​ർ​ഥി​ക​ളാ​യി​രി​ക്കു​ന്പോ​ൾ പ്ര​ണ​യ​ത്തി​ലാ​കു​ക​യാ​യി​രു​ന്നു. 1939ൽ ​വി​വാ​ഹി​ത​രാ​യി.

വി​വാ​ഹം ക​ഴി​ഞ്ഞ് ഹ​ണി​മൂ​ണ്‍ ആ​ഘോ​ഷി​ക്കു​ന്ന​തി​ന് ചെ​ല​വ​ഴി​ച്ച​താ​ക​ട്ടെ ആ​കെ ഏ​ഴു ഡോ​ള​ർ. ഡി​സം​ബ​ർ 15 ന് 80ാം ​വി​വാ​ഹ​വാ​ർ​ഷി​കം ആ​ഘോ​ഷി​ക്കാ​ൻ ഒ​രു​ങ്ങു​ക​യാ​ണ് ദ​ന്പ​തി​ക​ൾ.

2018ൽ ​ടെ​ക്സ​സി​ലെ ഏ​റ്റ​വും പ്രാ​യം കൂ​ടി​യ ദ​ന്പ​തി​ക​ൾ എ​ന്ന നി​ല​യി​ൽ ഗ​വ​ർ​ണ​ർ ഗ്രോ​ഗ് ഏ​ബ​ട്ട് ഇ​വ​രെ ആ​ദ​രി​ച്ചി​രു​ന്നു. പ​ര​സ്പ​രം സ്നേ​ഹ​വും ഐ​ക്യ​വും കാ​ത്തു​സൂ​ക്ഷി​ക്കു​വാ​ൻ ക​ഴി​ഞ്ഞ​താ​ണ് ത​ങ്ങ​ളു​ടെ ആ​രോ​ഗ്യ ര​ഹ​സ്യ​മെ​ന്ന് ഇ​രു​വ​രും വെ​ളി​പ്പെ​ടു​ത്തി.

റി​പ്പോ​ർ​ട്ട്: പി.​പി. ചെ​റി​യാ​ൻ