കെഎച്ച് എൻഎ ഭാരവാഹികൾ നവംബർ 23 ന് അധികാരം ഏറ്റെടുക്കും
Thursday, November 21, 2019 3:36 PM IST
ഫിനിക്സ് കേരള ഹിന്ദൂസ് ഓഫ് നോർത്ത് അമേരിക്കയുടെ പുതിയ ഭാരവാഹികൾ നവംബർ 23 ന് അധികാരം ഏറ്റെടുക്കും. വൈകുന്നേരം 5 ന് കെറിൻ മിഡിൽ സ്കൂളിലാണ് ചടങ്ങുകൾ.

അമേരിക്കയിലെ മലയാളി ഹിന്ദു സംഘടനകളുടെ പൊതു വേദിയായ കെഎച്ച്എൻഎയുടെ 11 -ാമത് ദേശീയ കൺവൻഷനാണ് അരിസോണയിൽ 2021 ൽ നടക്കുക. ന്യൂ ജേഴ്സിയിൽ സെപ്റ്റംബറിൽ നടന്ന ദേശീയ കൺവൻഷൻ സതീഷ് അമ്പാടി പ്രസിഡന്‍റായി പുതിയ ഭരണസമിതിയെ തെരഞ്ഞെടുത്തിരുന്നു. രണ്ടു വർഷത്തെ കാലാവധിയാണ് ഭരണ സമിതിക്കുള്ളത്. ഫിനിക്സ് കൻവൻഷന്‍റെ മികച്ച സംഘാടനത്തിനായി 27 സബ് കമ്മിറ്റികൾ രൂപീകരിച്ചിട്ടുണ്ട്.