സാക്രമെന്‍റോ സെന്‍റ് ബേസില്‍ യാക്കോബായ സുറിയാനി പള്ളി മൂറോന്‍ അഭിഷേക കൂദാശയ്ക്കൊരുങ്ങി
Friday, November 22, 2019 5:48 PM IST
സാക്രമെന്‍റോ: പരിശുദ്ധ യാക്കോബായ സുറിയാനി സഭയുടെ നോര്‍ത്ത് അമേരിക്കന്‍ അതിഭദ്രാസനത്തില്‍ കലിഫോര്‍ണിയ സാക്രമെന്‍റോ സെന്‍റ് ബേസില്‍ യാക്കോബായ സുറിയാനി പുതിയ ദേവാലയത്തിന്‍റെ മൂറോന്‍ അഭിഷേക കൂദാശ നവംബര്‍ 29, 30 (വെള്ളി, ശനി) തീയതികളിൽ നടക്കും. ഇടവക മെത്രാപോലീത്ത യെല്‍ദോ മോര്‍ തീത്തോസും മറ്റു വൈദികരും ശുശ്രൂഷകൾക്ക് കാർമികത്വം വഹിക്കും.

പൊതുസമ്മേളനത്തില്‍ വിവിധ സഭ സാമുദായിക അംഗങ്ങള്‍ പങ്കെടുക്കുന്ന യോഗത്തില്‍ ഇടവകക്ക് തുടക്കം കുറിച്ചവരെയും ഇടവകയുടെ ഉന്നമനത്തിനായ് പ്രവര്‍ത്തിച്ചവരെയും പ്രത്യേകം ആദരിക്കും. തുടര്‍ന്നു ഇടവക പുറത്തിറക്കുന്ന സുവനീര്‍ (ഹൂദോസോ) ഡിവോഷണൽ സിഡി "ദൈവത്തിന്‍ കൂടാരം' എന്നിവയുടെ പ്രകാശനം ഇടവക
മെത്രാപോലീത്തത നിര്‍വഹിക്കും.

ചടങ്ങുകളുടെ വിജയത്തിനായി വികാരി ഫാ.കുരിയാക്കോസ് പുതുപ്പാടിയുടെയും സഹവികാരി
ഫാ. കെ.കെ. കുരിയാക്കോസിന്‍റെയും മേല്‍നോട്ടത്തില്‍ വിവിധ കമ്മിറ്റികള്‍ പ്രവര്‍ത്തിച്ചു വരുന്നു.