യുഎസിലെ ഇന്ത്യൻ വിദ്യാർഥികളുടെ സംഖ്യ രണ്ടുലക്ഷം കവിഞ്ഞു
Friday, November 22, 2019 6:09 PM IST
വാഷിംഗ്ടൺ: അമേരിക്കയിൽ ഉന്നത പഠനം ന‌ടത്തുന്ന ഇന്ത്യൻ വിദ്യാർഥികളുടെ എണ്ണം 202,014 ആയി വർധിച്ചെന്ന് നവംബർ 18ന് ഇന്‍റർനാഷണൽ എഡ്യൂക്കേഷൻ എക്സ്ചേഞ്ചിന്‍റെ റിപ്പോർട്ടിൽ പറയുന്നു.

കഴിഞ്ഞ ആറുവർഷവും തുടർച്ചയായി വിദ്യാർഥികളുടെ എണ്ണം വർധിച്ചിട്ടുണ്ട്. ഈ വർഷം കഴിഞ്ഞ വർഷത്തേക്കാൾ 18 ശതമാനമാണ് വർധനവ്.അമേരിക്കയിൽ ഉന്നതപഠനം നടത്തുന്ന വിദ്യാർഥികളുടെ എണ്ണത്തിൽ ചൈനക്കാർക്കാണ് ഒന്നാം സ്ഥാനം. ‌ഈ പട്ടികയിൽ ഇതുവരെ പുറകിലായിരുന്ന ഇന്ത്യ, ഈ വർഷത്തോടെ ഒന്നാം സ്ഥാനത്തെത്തി.

സൗത്ത് കൊറിയ, സൗദി അറേബ്യ, കാനഡ, വിയറ്റ്നാം തായ്‌വാൻ തുടങ്ങിയ രാജ്യങ്ങളാണ് ഇന്ത്യയ്ക്കു പുറകിലുള്ളത്.യുഎസ് ഡിപ്പാർട്ട്മെന്‍റ് ഓഫ് സ്റ്റേറ്റ്സ്, ബ്യൂറോ ഓഫ് എഡ്യൂക്കേഷണൽ സ്റ്റുഡന്‍റ് അഫയേഴ്സുമായി സഹകരിച്ച് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻ‌റർനാഷനൽ എഡ്യൂക്കേഷൻ നടത്തിയ അധികാര പഠന റിപ്പോർട്ടാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്.

കലിഫോർണിയ, ന്യൂയോർക്ക്, ടെക്സസ്, മാസച്യുസെറ്റ്സ്, ഇല്ലിനോയ്, പെൻസിൽവാനിയ, ഫ്ലോറിഡ തുടങ്ങിയ സംസ്ഥാനങ്ങളിലാണ് കൂടുതൽ വിദേശ വിദ്യാർഥികൾ പഠനത്തിനായി എത്തിച്ചേർന്നിട്ടുള്ളത്.

റിപ്പോർട്ട്: പി.പി. ചെറിയാൻ