നൈനയുടെ ക്ലിനിക്കൽ എക്സലൻസ് കോൺഫറൻസ് വൻ വിജയം
Friday, November 22, 2019 6:52 PM IST
ന്യൂജേഴ്സി: നാഷണൽ അസോസിയേഷൻ ഓഫ് ഇന്ത്യൻ നഴ്സസ് ഓഫ് അമേരിക്ക (NAINA) യുടെ രണ്ടാമത് ക്ലിനിക്കൽ എക്സലൻസ് കോൺഫറൻസ് നവംബർ രണ്ടിന് ഈസ്റ്റ് ഹാനോവർ ന്യൂജേഴ്സിയിൽ നടന്നു.

‘പോപ്പുലേഷൻ ഹെൽത്ത്: ബ്രിഡ്ജിംഗ് ആൻഡ് ഇംപ്രൂവിംഗ് അക്സസ് ടു കെയർ’ എന്ന തീം ആസ്പദമാക്കി നടത്തപ്പെട്ട കോൺഫറൻസിനു ആതിഥേയത്വം വഹിച്ച അമേരിക്കൻ അസോസിയേഷൻ ഓഫ് ഇന്ത്യൻ നഴ്സസ് ഓഫ് ന്യൂജേഴ്സി ചാപ്റ്റർ 2 (AAIN-NJ2) നൈന പ്രസിഡന്‍റിന്‍റെ പ്രത്യേക പ്രശംസയ്ക്ക് അർഹരായി.

അമേരിക്കയുടെ വിവിധ സംസ്ഥാനങ്ങളില്‍ നിന്ന് നഴ്സിംഗ് മേഖലയിൽ പ്രമുഖരായ നഴ്സ് എക്സിക്യുട്ടീവ്സ്, നഴ്സ് എഡ്യുക്കേറ്റേഴ്സ്,അഡ്വാൻസ്ഡ് പ്രാക്ടീസ് നഴ്സസ് (APN) നഴ്സ് ലീഡേഴ്സ് തുടങ്ങിയവർ കോൺഫറന്‍സിൽ സംബന്ധിച്ചു.

AAIN-NJ2 പ്രസിഡന്‍റ് സാന്‍ഡ്ര ഇമ്മാനുവേൽ സ്വാഗതം ആശംസിച്ച ചടങ്ങിൽ NAINA യുടെ ഏപിഎൻ കമ്മിറ്റി ചെയർ ഡോ.റെയ്ച്ചൽ കോശി കോൺഫറൻസിനെ കുറിച്ച് അവലോകനം നടത്തി. ആരംഭം മുതൽ അവസാനം വരെ മോഡറേറ്റേഴ്സ് ആയി സ്റ്റേജിൽ നിറഞ്ഞുനിന്ന ഷിബി വർഗീസും സൂര്യ ചാക്കോയും കോൺഫറൻസിന് മാറ്റു കൂട്ടി.

നൈന പ്രസിഡന്‍റ് ആഗ്ന്സ് തേരാടി അധ്യക്ഷത വഹിച്ച ചടങ്ങിൽ ന്യൂജേഴ്സി ഡിപ്പാർട്ട്മെന്‍റ് ഓഫ് ഹെൽത്ത് (NJDOH) സാമൂഹ്യ ആരോഗ്യമേഖലയുടെ അസിസ്റ്റന്‍റ് കമ്മീഷണർ നാഷോൺ ഹോൺസ്ബി മുഖ്യപ്രഭാഷകനായിരുന്നു.

AAIN-NJ2 ന്‍റെ പ്രാരംഭം മുതൽ അതിന്‍റെ വളർച്ചയ്ക്കും ഉയർച്ചയ്ക്കും താങ്ങും തണലുമായി പ്രവർത്തിച്ച ബർണബാസ് ഹെൽത്ത് സിസ്റ്റം വൈസ് പ്രസിഡന്‍റും ചീഫ് നഴ്സിംഗ് ഓഫീസറുമായ (NO) നാൻസി ഹോളോക്കിനെ ലൈഫ് ടൈം അച്ചീവ്മെന്‍റ് അവാർഡ് നൽകി ആദരിച്ചു. ആഗോള വ്യാപകമായ "നഴ്സിംഗ് നൗ' കാന്പയിനിന്‍റെ ഉദ്ഘാടനവും അന്നേ ദിവസം നടന്നു. AAIN-NJ2 സെ‌ക്രട്ടറി ഉമാ വേണുഗോപാൽ നന്ദി പറഞ്ഞു. ANCCയുടെ ‌അക്രെഡിറ്റഡ് പ്രൊവൈഡർ ആയ NAINA കോൺഫറൻസിൽ പങ്കെടുത്തവർക്ക് ഏഴു കോൺടാക്റ്റ് അവാർഡ് നൽകി. പരിമിതികൾക്കുള്ളിൽ നിന്നുകൊണ്ട് പൊതുജനാരോഗ്യരംഗത്ത് പല മേഖലകളിലും മികവുറ്റ സേവനം നൽകാൻ വേണ്ട വിജ്ഞാനവും അറിവും ഇതിൽ സംബന്ധിച്ചവർ നേടി എന്നതിൽ നൈനയ്ക്ക് അഭിമാനിക്കാം.

റിപ്പോർട്ട്: ജോർജ് തുന്പയിൽ