കുണ്ടറ അസോസിയേഷൻ താങ്ക്സ് ഗിവിംഗ് ആഘോഷിച്ചു
Saturday, November 30, 2019 5:45 PM IST
ഹൂസ്റ്റൺ: കുണ്ടറ അസോസിയേഷന്‍ താങ്ക്സ് ഗിവിംഗ് കുടുംബസമേതം ആഘോഷിച്ചു. സിയന്നയിലുള്ള റെജി കുര്യന്‍റെ വസതിയിൽ ചേർന്ന യോഗത്തിൽ പ്രസിഡന്‍റ് കെ. കെ. ജോൺ അധ്യക്ഷത വഹിച്ചു. ലൂക്കോസ് സന്ദേശം നൽകി. മാത്യു ജോർജുകുട്ടി സങ്കീർത്തനം വായിച്ചു. ജോൺ ലൂക്കൊസ്, പി. എം. ജോൺ, രാജൻ ഡാനിയേൽ എന്നിവർ പ്രാർഥിച്ചു.സെക്രട്ടറി ഡോ. മാത്യു വൈരമൺ അസോസിയേഷന്‍റെ പ്രവർത്തനങ്ങളെക്കുറിച്ചു വിവരിച്ചു. റജി കുര്യൻ നന്ദി പറഞ്ഞു.