ഷിക്കാഗോ ക്‌നാനായ നൈറ്റ് ചരിത്രവിജയം
Monday, December 2, 2019 8:34 PM IST
ഷിക്കാഗോ: ക്‌നാനായ കാത്തലിക് സൊസൈറ്റിയുടെ വാര്‍ഷികാഘോഷമായ ക്‌നാനായ നൈറ്റ് വിവിധ പരിപാടികളോടെ ആഘോഷിച്ചു.

പൊതുസമ്മേളനം ഫോര്‍ട്ട് ബെന്‍ഡ് കൗണ്ടി ജഡ്ജി ജൂലി മാത്യു ഉദ്ഘാടനം ചെയ്തു. കെസിഎസ് പ്രസിഡന്‍റ് ഷിജു ചെറിയത്തില്‍ അധ്യക്ഷത വഹിച്ചു. സിനിമാ നടന്‍ പ്രേം പ്രകാശ്, ക്്‌നാനായ കാത്തലിക് കോണ്‍ഗ്രസ് ഓഫ് നോര്‍ത്ത് അമേരിക്ക പ്രസിഡന്‍റ് അലക്‌സ് മഠത്തില്‍ താഴെ എന്നിവര്‍ ആശംസകള്‍ നേർന്നു സംസാരിച്ചു. സ്പരിച്വല്‍ ഡയറക്ടര്‍ ഫാ. അബ്രാഹം മുത്തോലത്ത് അനുഗ്രഹപ്രഭാഷണം നടത്തി. കെസിസിഎന്‍എ ദേശീയ വനിതാ ഫോറം പ്രസിഡന്‍റ് ബീനാ ഇണ്ടിക്കുഴി, കെസിസിഎന്‍എ വൈസ് പ്രസിഡന്‍റ് സണ്ണി മുണ്ടപ്ലാക്കില്‍, കെസിസിഎന്‍എ ആര്‍.വി.പി അലക്‌സ് പായിക്കാട്ട്, കെസിസിഎന്‍എ ലോസ് ആഞ്ചലസ് കണ്‍വന്‍ഷന്‍ ചെയര്‍മാന്‍ അനില്‍ മറ്റപ്പള്ളികുന്നേല്‍, കെസിഎസ്. ലജിസ്ലേറ്റീവ് ബോര്‍ഡ് ചെയര്‍മാന്‍ മാറ്റ് വിളങ്ങാട്ടുശേരി, കെ.സി.എസ്. ലൈസണ്‍ ബോര്‍ഡ് ചെയര്‍മാന്‍ ബാബു തൈപ്പറമ്പില്‍, കെസിവൈഎല്‍എന്‍.എ. ആര്‍.വി.പി പോള്‍ എടാട്, വുമണ്‍സ് ഫോറം പ്രസിഡന്‍റ് ആന്‍സി ക്പ്ലിക്കാട്ട്, കെ.സി.വൈ.എല്‍. പ്രസിഡന്റ് ആല്‍വിന്‍ പിണര്‍ക്കയില്‍, യുവജനവേദി പ്രസിഡന്‍റ് ആല്‍ബിന്‍ പുലിക്കുന്നേല്‍ എന്നിവര്‍ സമ്മേളനത്തിൽ വിശിഷ്ടാതിഥികളായിരുന്നു. കെസിഎസ് സെക്ട്രറി റോയി ചേലമലയില്‍ അവതാരകനായിരുന്നു. വൈസ് പ്രസിഡന്‍റ് ജയിംസ് തിരുനെല്ലി പറമ്പില്‍ സ്വാഗതവും ട്രഷറര്‍ ജറിന്‍ പൂതക്കരി നന്ദിയും പറഞ്ഞു.

കെസിഎസ് യുവജനോല്‍സവത്തിലെ കലാതിലകം ആഞ്ചലീനാ മണക്കാട്ടിന് ജഡ്ജ് ജൂലിയും കലാപ്രതിഭാ ഡാനിയേല്‍ തേക്കുനില്‍ക്കുന്നതിലിന് പ്രേം പ്രകാശും റൈസിംഗ് സ്റ്റാര്‍ ലെന കുരൂട്ടു പറമ്പിലിന് അലക്‌സ് മഠത്തില്‍ താഴെയും ട്രോഫി സമ്മാനിച്ചു. കെ.സി.എസ്. ഒളിമ്പിക്‌സില്‍ ഓവറോള്‍ ചാമ്പ്യന്‍ഷിപ്പ് നേടിയ കൈപ്പുഴ, ചുങ്കം, ബാംഗ്ലൂര്‍ ഫൊറോനകള്‍ക്കുള്ള ചാമ്പ്യന്‍ഷിപ്പും ബിജു തുരുത്തിയല്‍ മെമ്മോറിയല്‍ ബാഡ്മിന്‍റണ്‍ ടൂര്‍ണമെന്റ് വിജയിയായ ജയിംസ് ആന്‍ഡ് ജൂബിന്‍ വെട്ടിക്കാട്ടിനും എവര്‍ റോളിംഗ് ട്രോഫികള്‍ സമ്മാനിച്ചു. തുടര്‍ന്നു എന്‍റർടൈൻമെന്‍റ് കമ്മിറ്റിക്കു നേതൃത്വം നല്‍കിയ ലിന്‍സണ്‍ കൈമതമലയില്‍, നിധിന്‍ പടിഞ്ഞാറത്ത്, ജോസ് ആനമല, മിഷല്‍ ഇടുക്കുതറ, എന്നിവരേയും ക്‌നാനായ നൈറ്റിന്റെ തീം സോംഗ് രചിച്ച ജയിന്‍ മാക്കിലിനേയും ഈ ഗാനത്തിന് ശബ്ദം നല്‍കിയ ഷാബിന്‍ കുരൂട്ടു പറമ്പില്‍, ലിഡിയ മ്യാല്‍ക്കരപ്പുറത്ത് എന്നിവരേയും യോഗത്തില്‍ ആദരിച്ചു. സമ്മേളനത്തില്‍ വിശിഷ്ടാതിഥികളായി പങ്കെടുത്ത ജഡ്ജ് ജൂലി മാത്യുവിനും പ്രേം പ്രകാശിനും കെസിഎസിന്റെ എക്‌സലന്‍സ് അവാര്‍ഡ് പ്രസിഡന്റ് ഷിജു ചെറിയത്തില്‍ സമ്മാനിച്ചു.

2020 ജൂലൈയിൽ ലോസ് ആഞ്ചലസില്‍ നടക്കുന്ന 14-ാമത് കെസിസിഎന്‍എ കണ്‍വന്‍ഷന്‍റെ ഷിക്കാഗോ കിക്ക്ഓഫ് സമ്മേളനത്തോട് അനുബന്ധിച്ച് കെസിസിഎന്‍എ. നാഷണല്‍ കൗണ്‍സില്‍ അംഗങ്ങളുടെ നേതൃത്വത്തില്‍ നടന്നു.

കെസിഎസ് ലൈസണ്‍ ബോര്‍ഡിലേക്കും ലെജിസ്ലേറ്റീവ് ബോര്‍ഡിലേക്കും പുതുതായി തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങളെ സദസിനു പരിചയപ്പെടുത്തി. നാനൂറില്‍ പരം കലാകാരന്‍മാരെയും കലാകാരികളെയും പങ്കെടുപ്പിച്ചു കൊണ്ട് 4 മണിക്കൂറില്‍ പരം നീണ്ടുനിന്ന കലാപരിപാടികള്‍ ഏവരുടെയും ശ്രദ്ധ പിടിച്ചു പറ്റി.

മാറ്റ് വിളങ്ങാട്ടുശേരി, മാത്യു ഇടുക്കുതറ, ഷിജു ചെറിയത്തില്‍, നിധിന്‍ പടിഞ്ഞാറത്ത്, ജോണിക്കുട്ടി പിള്ള വീട്ടില്‍, ടീനാ വാക്കേല്‍ എന്നിവര്‍ വേഷം നല്‍കിയ ഒരു മുഴുനീള സ്കിറ്റ് ഇത്തവണത്തെ പരിപാടിയിലെ പ്രത്യേകതയായിരുന്നു.

200ല്‍ പരം കുട്ടികള്‍ അണിനിരന്ന കിഡ്‌സ് ക്ലബിലെ കുട്ടികളുടെ പരിപാടികളോടെയാണ് കലാപരിപാടികള്‍ ആരംഭിച്ചത്. ഒരു മണിക്കൂര്‍ നീണ്ടുനിന്ന പരിപാടിക്ക് അനിറ്റ് ലൂക്കോസ്, ജോംസി വാച്ചാച്ചിറ, ജീനാ മറ്റത്തില്‍, സോനു പുത്തന്‍പുരയില്‍ എന്നിവര്‍ നേതൃത്വം നല്‍കി. തുടര്‍ന്നു 30ല്‍ പരം കുട്ടികള്‍ ക്‌നാനായ സമുദായത്തിന്‍റെ ചരിത്രം ഓര്‍മിപ്പിച്ചുകൊണ്ടുള്ള ഓപ്പണിംഗ് ഡാന്‍സ് നടത്തി.

അഭിലാഷ് നെല്ലാമറ്റം, ജിനു നെടിയകാലാ, ദീപാ തേക്കുംകാട്ടില്‍ എന്നിവര്‍ കോഓര്‍ഡിനേറ്റ് ചെയ്ത് കെസിജെഎല്ലിലെ 150 ല്‍ പരം കുട്ടികള്‍ അവതരിപ്പിച്ച ഒരു മണിക്കൂറിലധികം നീണ്ടു നിന്ന, ലൈവ് ചന്തം ചാര്‍ത്ത് പരിപാടി കാണികളുടെ ശ്രദ്ധ പിടിച്ചു പറ്റി.

വുമണ്‍സ് ഫോറം അവതരിപ്പിച്ച ഫല്‍ഷ് മോബ് ഡാന്‍സ് കാണികളെ ആശ്ചര്യഭരിതരാക്കി. ചിക്കാഗോക്ക് പുതുമയാര്‍ന്ന ഈ പരിപാടിക്ക് നേതൃത്വം നല്‍കിയത് വുമണ്‍സ് ഫോറം ഭാരവാഹികളായ ആന്‍സ് കുപ്ലിക്കാട്ട്, ചാരി വണ്ടന്നൂര്‍, ഡോ.ബീനാ ഇണ്ടിക്കുഴി, ആന്‍ കറികുളം, ഡോളി ഇല്ലിക്കല്‍, ചിന്നു തോട്ടം എന്നിവരാണ്. തുടര്‍ന്ന് സീനിയര്‍ സിറ്റിസണ്‍ ഫോറം, കെ.സി.വൈ.എല്‍, യുവജനവേദി എന്നിവരും ശ്രദ്ധേയമായ പ്രകടനങ്ങള്‍ കാഴ്ചവച്ചു.
ചരിത്രത്തില്‍ സ്ഥാനം നേടിയ ഈ വര്‍ഷത്തെ ക്‌നാനായ നൈറ്റിന് ഊടും പാവും നല്‍കിയത് ലിന്‍സണ്‍ കൈതമലയില്‍, നിധിന്‍ പടിഞ്ഞാറത്ത്, ജോസ് ആനമല, മിഷന്‍ ഇടുക്കുതറ എന്നിവര്‍ നേതൃത്വം നല്‍കിയ എന്‍റർടൈൻമെന്‍റ് കമ്മിറ്റിയാണ്. അവരോടൊപ്പം കെ.സി.എസ്. ഭാരവാഹികളായ ഷിജു ചെറിയത്തില്‍, ജെയിംസ് തിരുനെല്ലിപറമ്പില്‍, റോയി ചേലമലയില്‍, ടോമി എടത്തില്‍, ജറിന്‍ പൂതക്കരി, മാറ്റ് വിളങ്ങാട്ടുശേരി എന്നിവരും മറ്റു ബോര്‍ഡ് അംഗങ്ങളും പരിപാടിക്ക് നേതൃത്വം നല്‍കി.

റിപ്പോർട്ട്: ജോയിച്ചന്‍ പുതുക്കുളം