ലീല മാരേട്ടിനു മഹിളാ കോണ്‍ഗ്രസിന്‍റെ അനുമോദനം
Thursday, December 5, 2019 8:24 PM IST
തിരുവനന്തപുരം: ഓവര്‍സീസ് കോണ്‍ഗ്രസ് പ്രസിഡന്‍റായി തെരഞ്ഞെടുക്കപ്പെട്ട ലീല മാരേട്ടിനെ മഹിളാ കോണ്‍ഗ്രസ് പ്രസിഡന്‍റ് ലതികാ സുഭാഷ് ഷാള്‍ അണിയിച്ചു സ്വീകരിച്ചു. ഇന്ദിരാഭവനിൽ നടന്ന ചടങ്ങിൽ ബിന്ദു കൃഷ്ണ, ശ്യാമള, റോസ് രാജന്‍ എന്നീ നേതാക്കൾ ചടങ്ങിൽ പങ്കെടുത്തു.

അരൂരില്‍ നിന്നു നിയമസഭയിലേക്ക് ജയിച്ച ഷാനിമോള്‍ ഉസ്മാന്‍റെ വന്‍ വിജയത്തില്‍ മഹിളാ കോണ്‍ഗ്രസ് വഹിച്ച പങ്ക് അങ്ങേയറ്റം ശ്ശാഘനീയമാണെന്നു പ്രസിഡന്‍റ് അഭിപ്രായപ്പെട്ടു. 55-വര്‍ഷത്തെ ഇടതുപക്ഷ കോട്ട തകര്‍ക്കുവാന്‍ മഹിളാ കോണ്‍ഗ്രസ് ഒറ്റക്കെട്ടായി കൈകോര്‍ത്ത് പ്രവര്‍ത്തിച്ച് തങ്ങളുടെ മഹിളാ നേതാവ് ഷാനിമോളെ ജയിപ്പിച്ചതില്‍ അങ്ങേയറ്റം അഹ്ലാദം പ്രകടിപ്പിച്ചു. പ്രത്യേകിച്ച് പ്രതിപക്ഷത്ത് ഒരു വനിത മാത്രമേ നിയമസഭയില്‍ നിലവിലുള്ളൂ എന്നതും എടുത്തുപറയേണ്ടതാണ്. അരൂര്‍ സീറ്റ് ഇനിയും കോണ്‍ഗ്രസ് തന്നെ നിലനിര്‍ത്തട്ടെ എന്നു ആശംസിക്കുകയും അതിനുവേണ്ടി കഠിനാധ്വാനം ചെയ്തവരെ ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് അനുമോദിക്കുകയും ചെയ്തു.

റിപ്പോർട്ട്: ജോയിച്ചന്‍ പുതുക്കുളം