നാറ്റോ ഉച്ചകോടി: ബ്രിട്ടീഷ് പ്രതിഷേധക്കാരെ ട്രംപ് അപലപിച്ചു
Thursday, December 5, 2019 9:51 PM IST
ലണ്ടന്‍: ബ്രിട്ടൻ ആതിഥേയത്വം വഹിക്കുന്ന നോര്‍ത്ത് അറ്റ്‌ലാന്‍റക് ട്രീറ്റി ഓര്‍ഗനൈസേഷന്‍ (നാറ്റോ) ഉച്ചകോടിയില്‍ ട്രംപ് മാധ്യമങ്ങളെ അഭിസംബോധന ചെയ്യുന്നതിനിടെയാണ് പ്രതിഷേധക്കാരെ അപലപിച്ചത്. ഒരു ദിവസമാണ് ട്രം‌പ് യു കെയില്‍ ഉണ്ടായിരുന്നത്.

ഫ്രഞ്ച് പ്രസിഡന്‍റ് ഇമ്മാനുവല്‍ മാക്രോണ്‍, ജര്‍മ്മനി എന്നിവയുള്‍പ്പെടെയുള്ള നാറ്റോ സഖ്യകക്ഷികളെ ലക്ഷ്യമിട്ട് ട്രംപ് നിരവധി വിമര്‍ശനങ്ങള്‍ ഉന്നയിച്ചതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തു. തന്‍റെ മൂന്നു ദിവസത്തെ സന്ദര്‍ശന വേളയില്‍ ബ്രിട്ടീഷ് തെരഞ്ഞെടുപ്പില്‍ ഇടപെടില്ലെന്ന് ട്രംപ് തുടക്കത്തില്‍ അവകാശപ്പെട്ടെങ്കിലും ഈ വാഗ്ദാനം മാനിക്കുന്നതില്‍ പരാജയപ്പെട്ടു.

പ്രസിഡന്‍റായതിനുശേഷം ഇതു മൂന്നാം തവണയാണ് ട്രംപ് യുകെ സന്ദര്‍ശിക്കുന്നത്. ഓരോ തവണയും ആയിരക്കണക്കിന് ട്രംപ് വിരുദ്ധ പ്രതിഷേധക്കാരാണ് അദ്ദേഹത്തിന്‍റെ അഭിപ്രായങ്ങളെ അപലപിക്കാന്‍ ഒത്തുകൂടുന്നത്.


നാറ്റോ നിരവധി പ്രശ്നങ്ങളിലൂടെയാണ് കടന്നുപോയിക്കൊണ്ടിരിക്കുന്നത്. അതിന്‍റെ അംഗങ്ങള്‍ക്കിടയില്‍ തന്നെ നിരവധി തര്‍ക്കങ്ങളാണ് ഉടലെടുക്കുന്നത്. അതേസമയം പദ്ധതിയിലെ നിക്ഷേപ പ്രശ്നവും ആവര്‍ത്തിക്കുകയാണ്. ട്രം‌പിന്‍റെ ഈ സന്ദര്‍ശനം ഐക്യതയെ പ്രോത്സാഹിപ്പിക്കുന്നതിനും അംഗങ്ങള്‍ക്കിടയിലെ വിള്ളലുകള്‍ മറയ്ക്കുന്നതിനും വേണ്ടിയായിരുന്നു. പക്ഷേ എല്ലാവരെയും ഒരുമിച്ചു നിര്‍ത്തുക എന്നത് ട്രം‌പിനെ സംബന്ധിച്ചു അത്ര എളുപ്പവുമല്ല.

റിപ്പോർട്ട്: മൊയ്തീന്‍ പുത്തന്‍‌ചിറ