വൈ​റ്റ് ഹൗ​സി​ൽ ക്രി​സ്മ​സ് ദീ​പാ​ല​ങ്കാ​ര​ത്തി​ന് തു​ട​ക്കം കു​റി​ച്ചു
Saturday, December 7, 2019 9:18 PM IST
വാ​ഷിം​ഗ്ട​ണ്‍: വൈ​വി​ധ്യ​മാ​യ ച​ട​ങ്ങു​ക​ളോ​ടെ വൈ​റ്റ് ഹൗ​സി​ൽ ക്രി​സ്മ​സ് ദീ​പാ​ല​ങ്കാ​ര​ത്തി​നു തു​ട​ക്ക​മാ​യി. വൈ​റ്റ് ഹൗ​സി​ൽ ക്രി​സ്മ​സ് ആ​ഘോ​ഷ​ത്തി​ന്‍റെ 97ാം വാ​ർ​ഷി​ക​മാ​യി​രു​ന്നു. 30 അ​ടി ഉ​യ​ര​മു​ള്ള ക്രി​സ്മ​സ് ട്രീ​യി​ൽ അ​ല​ങ്ക​രി​ച്ചി​രു​ന്ന 50,000 ല​ധി​കം ലൈ​റ്റു​ക​ളു​ടെ സ്വി​ച്ച് ഓ​ണ്‍ ക​ർ​മ്മം നി​ർ​വ​ഹി​ച്ച​ത് പ്ര​ഥ​മ വ​നി​ത മെ​ലാ​നി​യ ട്രം​പാ​യി​രു​ന്നു. 450 ല​ധി​കം കൂ​റ്റ​ൻ ന​ക്ഷ​ത്ര​ങ്ങ​ളും ക്രി​സ്മ​സ് ട്രീ​യെ കൂ​ടു​ത​ൽ ആ​ക​ർ​ഷ​ക​മാ​ക്കി.

നാ​ഷ​ന​ൽ പാ​ർ​ക്ക് സ​ർ​വീ​സ് ആ​ൻ​ഡ് ഡി​പ്പാ​ർ​ട്ട്മെ​ന്‍റ് ഓ​ഫ് ഇ​ന്‍റീ​രി​യ​ർ ജീ​വ​ന​ക്കാ​ര​നാ​ണ് ഈ ​വ​ർ​ഷ​ത്തെ ക്രി​സ്മ​സ് ട്രീ ​മോ​ടി പി​ടി​പ്പി​ച്ച​ത്. മ​നോ​ഹ​ര​മാ​യ നാ​റ്റി​വി​റ്റി സീ​നും ഉ​ണ്ടാ​യി​രു​ന്നു. ട്രം​പ് ച​ട​ങ്ങി​ൽ സം​സാ​രി​ച്ചു. മ​നു​ഷ്യ​രാ​ശി​യെ ര​ക്ഷി​ക്കാ​നാ​ണ് ക്രി​സ്തു മ​നു​ഷ്യ​നാ​യി അ​വ​ത​രി​ച്ച​തെ​ന്നും ആ ​ര​ക്ഷ നാം ​സ്വാ​യ​ത്ത​മാ​ക്ക​ണ​മെ​ന്നും ട്രം​പ് പ​റ​ഞ്ഞു.

റി​പ്പോ​ർ​ട്ട്: പി.​പി. ചെ​റി​യാ​ൻ