കാ​ൽ​ഗ​റി സെ​ന്‍റ് തോ​മ​സ് മാ​ർ​ത്തോ​മാ പ​ള്ളി​യി​ൽ ക്രി​സ്മ​സ് ക​രോ​ൾ
Wednesday, December 11, 2019 10:34 PM IST
കാ​ൽ​ഗ​റി: കാ​ൽ​ഗ​റി​യി​ലെ സെ​ന്‍റ് തോ​മ​സ് മാ​ർ​ത്തോ​മാ പ​ള്ളി​യു​ടെ ഈ​വ​ർ​ഷ​ത്തെ ക്രി​സ്മ​സ് ക​രോ​ൾ പ​രി​പാ​ടി കാ​ൽ​ഗ​റി വൈ​റ്റ് ഹോ​ർ​ണി​ലു​ള്ള ഇ​ട​വ​ക പ​ള്ളി​യി​ൽ വ​ച്ചു ന​ട​ത്ത​പ്പെ​ട്ടു. മു​ഖ്യാ​തി​ഥി​ക​ളാ​യി മ​ല്ല​പ്പ​ള്ളി സെ​ന്‍റ​റി​ലെ റ​വ. ജേ​ക്ക​ബ് തോ​മ​സും, സൂ​സി ജേ​ക്ക​ബും പ​ങ്കെ​ടു​ത്തു.

ച​ട​ങ്ങി​ൽ ഇ​ട​വ​ക ഗാ​യ​ക​സം​ഘ​വും, സ​ണ്‍​ഡേ സ്കൂ​ൾ കു​ട്ടി​ക​ളും ക​രോ​ൾ ഗാ​ന​ങ്ങ​ൾ ആ​ല​പി​ച്ചു. മു​ഖ്യാ​തി​ഥി റ​വ. ജേ​ക്ക​ബ് തോ​മ​സ് ക്രി​സ്തു​മ​സ് സ​ന്ദേ​ശം ന​ൽ​കി. മു​തി​ർ​ന്ന​വ​ർ, പാ​രീ​ഷ് മി​ഷ​ൻ, സേ​വി​കാ​സം​ഘം, യു​വ​ജ​ന​ങ്ങ​ൾ, സ​ണ്‍​ഡേ സ്കൂ​ൾ എ​ന്നി​വ​രെ പ്ര​തി​നി​ധീ​ക​രി​ച്ച് ബൈ​ബി​ൾ പാ​രാ​യ​ണ​വും ഉ​ണ്ടാ​യി​രു​ന്നു.

ഇ​ട​വ​ക വി​കാ​രി റ​വ. സ​ന്തോ​ഷ് മാ​ത്യു അ​ധ്യ​ക്ഷ​ത വ​ഹി​ച്ച യോ​ഗ​ത്തി​ൽ ഇ​ട​വ​ക ട്ര​സ്റ്റി സാ​റാ മാ​ത്യു സ്വാ​ഗ​ത​വും, സെ​ക്ര​ട്ട​റി മി​നി വ​ർ​ഗീ​സ് ന​ന്ദി​യും രേ​ഖ​പ്പെ​ടു​ത്തി.

റി​പ്പോ​ർ​ട്ട്: ജോ​യി​ച്ച​ൻ പു​തു​ക്കു​ളം