ജ​യി​ൽ വാ​ർ​ഡ​നെ ക​ഴു​ത്ത​റു​ത്തു കൊ​ല​പ്പെ​ടു​ത്തി​യ പ്ര​തി​യു​ടെ വ​ധ​ശി​ക്ഷ ന​ട​പ്പാ​ക്കി
Thursday, December 12, 2019 9:32 PM IST
ഹ​ണ്ട്സ്വി​ല്ല: ജ​യി​ൽ വാ​ർ​ഡ​നെ ക​ഴു​ത്ത​റു​ത്തു കൊ​ല​പ്പെ​ടു​ത്തി​യ പ്ര​തി​യു​ടെ വ​ധ​ശി​ക്ഷ ബു​ധ​നാ​ഴ്ച വൈ​കി​ട്ട് ഹ​ണ്ട​സ്വി​ല്ല ജ​യി​ലി​ൽ ന​ട​പ്പാ​ക്കി.

ഡാ​ള​സി​ൽ ക​വ​ർ​ച്ച ന​ട​ത്തി​യ കേ​സി​ൽ 70 വ​ർ​ഷം ജ​യി​ൽ ശി​ക്ഷ അ​നു​ഭ​വി​ച്ചു​വ​ന്നി​രു​ന്ന ട്രാ​വി​സ് ട​ണ​ലി​നെ (46) ഷൂ ​ഫാ​ക്ട​റി​യി​ൽ ജോ​ലി​ക്കു നി​യോ​ഗി​ച്ച ന​ട​പ​ടി ഇ​ഷ്ട​പ്പെ​ടാ​തി​രു​ന്ന​താ​ണു ജ​യി​ൽ വാ​ർ​ഡ​നെ ക​ഴു​ത്ത​റു​ത്ത് കൊ​ല​പ്പെ​ടു​ത്തി​യ​തി​നു കാ​ര​ണ​മാ​യ​ത്.

2003 ജ​നു​വ​രി 29 നാ​യി​രു​ന്നു 38 വ​യ​സു​ള്ള വാ​ർ​ഡ​ൻ സ്റ്റാ​ൻ​ലി വൈ​ലി​യെ ജ​യി​ലി​ൽ വ​ച്ച് ട്രാ​വി​സ് പു​റ​കി​ലൂ​ടെ വ​ന്ന് ക​ത്തി​കൊ​ണ്ടു ക​ഴു​ത്ത​റു​ത്തു കൊ​ല​പ്പെ​ടു​ത്തി​യ​ത്. ട്രാ​വി​സ് കു​റ്റം സ​മ്മ​തി​ച്ച​തി​നാ​ൽ വ​ധ​ശി​ക്ഷ ഒ​ഴി​വാ​ക്കി ജീ​വ​പ​ര്യ​ന്തം ന​ൽ​ക​ണ​മെ​ന്ന വ​ക്കീ​ലി​ന്‍റെ വാ​ദം കോ​ട​തി അം​ഗീ​ക​രി​ച്ചി​ല്ല. ബു​ധ​നാ​ഴ്ച രാ​വി​ലെ സു​പ്രീം കോ​ട​തി അ​പ്പീ​ൽ ത​ള്ളി​യ​തി​നെ തു​ട​ർ​ന്നു വൈ​കി​ട്ട് മാ​ര​ക​മാ​യ വി​ഷം കു​ത്തി​വ​ച്ചാ​ണ് വ​ധ​ശി​ക്ഷ ന​ട​പ്പാ​ക്കി​യ​ത്. ഈ ​വ​ർ​ഷം ടെ​ക്സ​സി​ൽ ന​ട​പ്പാ​ക്കു​ന്ന ഒ​ൻ​പ​താ​മ​ത്തെ​തും അ​മേ​രി​ക്ക​യി​ലെ 22ാമ​ത്തെ​യും വ​ധ​ശി​ക്ഷ​യാ​ണി​ത്.

റി​പ്പോ​ർ​ട്ട്: പി.​പി. ചെ​റി​യാ​ൻ