റോയി മുളകുന്നത്തിന് ഡാളസില്‍ സ്വീകരണം
Monday, December 16, 2019 5:44 PM IST
ഡാളസ്: ലോക കേരള സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട റോയി മുളകുന്നത്തിന് ഡാളസില്‍ സ്വീകരണം നൽകി. അവന്ദ് ടാക്‌സ് ആൻഡ് ഫിനാന്‍സിന്‍റെ ഗ്രാൻഡ് ഓപ്പണിംഗിന്‍റെ ഭാഗമായി നടന്ന "ഇന്‍വെസ്റ്റ്‌മെന്‍റ് ഇനിഷ്യേറ്റീവ് 2019'-ല്‍ സണ്ണിവെയ്ല്‍ സിറ്റി മേയറും മലയാളിയുമായ സജി ജോര്‍ജ്, റോയി മുളകുന്നത്തിനെ പൊന്നാട അണിയിച്ച് ആദരിച്ചു.

അമേരിക്കയിലെ ഷിക്കാഗോയില്‍ സ്വന്തമായി ഒരു ബിസിനസ് സംരംഭം കെട്ടിപ്പെടുക്കാന്‍ കഴിഞ്ഞ റോയി മുളകുന്നത്ത്, കൈരളി ചാനല്‍ ഷിക്കാഗോ ബ്യൂറോ ചീഫാണ്.

സ്വീകരണ ചടങ്ങില്‍ അവന്ദ് ടാക്‌സ് ആന്‍ഡ് ഫിനാന്‍സിന്‍റെ സിഇഒയും റോയി മുളകുന്നത്തിന്‍റെ മരുമകനുമായ ഫ്രിക്‌സ്‌മോന്‍ മൈക്കിളും പങ്കെടുത്തു. അഗാപെ അഡള്‍ട്ട് കെയറിന്‍റെ സിഇഒ ഷാജി കെ. ദാനിയേല്‍, ഡബ്ല്യുഎംസി ഗ്ലോബല്‍ വൈസ് പ്രസിഡന്‍റ് എസ്.കെ. ചെറിയാന്‍, ഡപ്യൂട്ടി മേയര്‍, സിറ്റി ഓഫ് പ്ലാനോ, കൗണ്‍സില്‍ മെമ്പര്‍, റോവെല്‍റ്റ് സിറ്റി പ്രൊവിന്‍സ് ഷെരീഫ് എന്നിവരെ കൂടാതെ ഡാളസിലെ ഏകദേശം നൂറില്‍ കൂടുതല്‍ അക്രഡിറ്റഡ് ഇന്‍വെസ്റ്റേഴ്‌സും ചടങ്ങില്‍ പങ്കെടുത്തു.

റിപ്പോർട്ട്: ജോയിച്ചന്‍ പുതുക്കുളം