പ്രവാസി മലയാളി ഫെഡറേഷന്‍ ഗ്ലോബല്‍ ഭാരവാഹികളെ പ്രഖ്യാപിച്ചു
Wednesday, January 22, 2020 12:17 PM IST
ന്യൂയോര്‍ക്ക് : ന്യൂയോര്‍ക്ക് ആസ്ഥനമായി രൂപികരിച്ച പ്രവാസി മലയാളി ഫെഡറേഷന്‍ 2020- 2022 വര്‍ഷത്തേക്കുള്ള ഭാരവാഹികളെ പ്രഖ്യാപിച്ചു. അങ്കമാലി അഡ്‌ലക്‌സ് ഇന്റര്‍നാഷണല്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ ജനുവരി 19 നു ചേര്‍ന്ന ആഗോള പ്രതിനിധി സമ്മേളനത്തിലാണ് ഭാരവാഹികളെ തെരഞ്ഞെടുത്തത്.

ഗ്ലോബല്‍ പ്രസിഡന്റ് സലിം.എം.പി (ഖത്തര്‍), സെക്രട്ടറി വര്‍ഗീസ് ജോണ്‍ (യുകെ), ട്രഷറര്‍ സ്റ്റീഫന്‍ (സൗദി) വൈസ് പ്രസിഡന്റ് സാജന്‍ പട്ടേരി (ഓസ്ട്രിയ) ജോ.സെക്രട്ടറി ജോസഫ് പോള്‍ (ഇറ്റലി), മീഡിയ കോര്‍ഡിനേറ്റര്‍ പി.പി. ചെറിയാന്‍ (യുഎസ്എ), ഇന്ത്യന്‍ കോര്‍ഡിനേറ്റര്‍ അഡ്വ. പ്രേമ മേനോന്‍ (മുംബൈ), അസിസ്റ്റന്റ് കോര്‍ഡിനേറ്റര്‍ നൗഫല്‍ മടത്തറ (സൗദി), വനിതാ കോര്‍ഡിനേറ്റര്‍ അനിത പുല്ലയില്‍ (ഇറ്റലി)

ഭാരവാഹികളുടെ തിരഞ്ഞെടുപ്പ് ഐക്യകണ്‌ഠേനയായിരുന്നുവെന്ന് തിരഞ്ഞെടുപ്പിന് നേതൃത്വം നല്‍കിയ ഗ്ലോബല്‍ കോര്‍ഡിനേറ്റര്‍ ജോസ് മാത്യു പനച്ചിക്കല്‍, ചെയര്‍മാന്‍ ഡോ. ജോസ് കാനാട്ട്, പ്രസിഡന്റ് റാഫി പാങ്ങോട് എന്നിവര്‍ അറിയിച്ചു.

പുതുതായി തിരഞ്ഞെടുക്കപ്പെട്ട ഭാരവാഹികള്‍ക്ക് മുഖ്യരക്ഷാധികാരി ഡോ. മോന്‍സോണ്‍ മാവുങ്കല്‍ ആശംസകള്‍ നേര്‍ന്നു. ഗ്ലോബല്‍ സമ്മേളനം വിജയിപ്പിക്കുന്നതിന് നേതൃത്വം നല്‍കിയ വിവിധ രാജ്യങ്ങളിലെ ഭാരവാഹികള്‍, പ്രത്യേകിച്ച് മുന്‍ ജനറല്‍ സെക്രട്ടറി ജോണ്‍ ഫിലിപ്പ്,ജിഷിന്‍ പാലത്തിങ്കല്‍, മറ്റംഗങ്ങള്‍ എന്നിവര്‍ക്ക് റാഫി പാങ്ങോട് നന്ദി അറിയിച്ചു.

റിപ്പോര്‍ട്ട് : ജീമോന്‍ റാന്നി