അന്താരാഷ്ട ഹിന്ദു നേതൃസമ്മേളനം; ഡോ: സതീഷ് അമ്പാടി അധ്യക്ഷത വഹിക്കും
Tuesday, January 28, 2020 7:34 PM IST
ഫീനിക്‌സ്: അറുകോല്‍ ചെറുകോല്‍പുഴ ഹിന്ദു മത പരിഷത്തിന്‍റെ ഭാഗമായി നടക്കുന്ന അന്താരാഷ്ട്ര ഹിന്ദു നേതൃയോഗ സമ്മേളനത്തില്‍ കേരള ഹിന്ദൂസ് ഓഫ് നോര്‍ത്ത് അമേരിക്ക പ്രസിഡന്‍റ് ഡോ . സതീഷ് അമ്പാടി അധ്യക്ഷത വഹിക്കും.

ഫെബ്രുവരി 6 നു രാവിലെ 10.30നു നടക്കുന്ന സമ്മേളനം അമേരിക്കന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വേദിക സ്റ്റഡീസ് സ്ഥാപകന്‍ ഡേവിഡ് ഫ്രാവലി ഉദ്ഘാടനം നിര്‍വഹിക്കും. ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിലുള്ള ഹൈന്ദവ സംഘടനാ പ്രതിനിധികള്‍ പങ്കെടുക്കും. ഗോപീവൃന്ദ ദാസ് (ഇസ്‌കോണ്‍ മെല്‍ബോണ്‍), ജിബി ഗോപാലന്‍ (ഹിന്ദു വെല്‍ഫെയര്‍ സൊസൈറ്റി ,യുകെ), പ്രദീപ് ചന്ദ്ര ( കേരള ഹിന്ദു സൊസൈറ്റി , ഓസ്ട്രലിയ), അനില്‍കുമാര്‍ പിള്ള (കേരള ഹിന്ദൂസ് ഓഫ് നോര്‍ത്ത് അമേരിക്ക) എന്നിവര്‍ പ്രസംഗിക്കും.

ഫെബ്രുവരി 2 മുതല്‍ 9 വരെയാണ് ഇത്തവണത്തെ ചെറുകോൽപ്പുഴ ഹിന്ദു കണ്‍വന്‍ഷന്‍.