പീറ്റര്‍ മാത്യൂസ് കലിഫോര്‍ണിയ പ്രൈമറിയിൽ മാറ്റുരയ്ക്കുന്നു
Monday, February 10, 2020 6:34 PM IST
കലിഫോര്‍ണിയ: ഇന്ത്യന്‍ അമേരിക്കന്‍ ഡിഎന്‍എന്‍ ടെലിവിഷന്‍ പൊളിറ്റിക്കന്‍ അനലിസ്റ്റ് പീറ്റര്‍ തോമസ് കലിഫോര്‍ണിയ 47 ഡിസ്ട്രിക്ടിൽ നിന്നും കോണ്‍ഗ്രസിലേക്ക് മത്സരിക്കുന്നു.

ഫെബ്രുവരി 22 മുതല്‍ മാര്‍ച്ച് 3 വരെ നടക്കുന്ന കലിഫോര്‍ണിയ പ്രൈമറിയിലാണ് പീറ്റര്‍ മാറ്റുരയ്ക്കുന്നത്. ‌‌തെരഞ്ഞെടുപ്പില്‍ വിജയിച്ചാല്‍ അമേരിക്കന്‍ ഇന്ത്യന്‍ ബന്ധം ശക്തിപ്പെടുത്തുന്നതിന് മുന്‍ഗണന നല്‍കുമെന്ന് പീറ്റര്‍ പറഞ്ഞു.

പാര്‍ട്ടിക്ക് അതീതനായി മത്സരിക്കുന്നതിനാണ് പീറ്ററുടെ തീരുമാനം. പ്രൈമറിയില്‍ ഏറ്റവും കൂടുതല്‍ വോട്ടുനേടുന്ന രണ്ട് പേര്‍ നവംബര്‍ 3 നു നടക്കുന്ന പൊതു തെരഞ്ഞെടുപ്പില്‍ മത്സരിക്കും.

ഡൈപ്രസ് കോളജ് പൊളിറ്റിക്കല്‍ സയന്‍സ് ആൻഡ് ഇന്‍റര്‍നാഷണല്‍ റിലേഷന്‍സ് പ്രഫസറും സിഎന്‍എന്‍ പൊളിറ്റിക്കല്‍ അനലിസ്റ്റുമായ പീറ്റര്‍ മാത്യൂസ് ഡോളര്‍ ഡെമോക്രസി ഓണ്‍ സ്റ്റിറോയ്ഡ്‌സ് എന്ന പുസ്തകം ഉള്‍പ്പെടെ നിരവധി ഗ്രനഥങ്ങളുടെ രചയിതാവാണ്.

മലയാളിയായ അച്ഛന്‍റേയും ചെന്നൈ സ്വദേശിനിയായ മാതാവിന്‍റേയും സംരക്ഷണത്തില്‍ 10 വയസുവരെ ഇന്ത്യയിലായിരുന്നു ബാല്യകാലം. 1961ല്‍ സൈക്കോളജിയില്‍ ഡോക്ടറേറ്റ് പഠനത്തിനായി എത്തിയ പിതാവിനോടൊപ്പമാണ് പീറ്റര്‍ അമേരിക്കയിലെത്തുന്നത്. മാതാവ് സ്‌പെഷല്‍ എഡ്യൂക്കേഷന്‍ അധ്യാപികയായിരുന്നു.

റിപ്പോർട്ട്: പി.പി. ചെറിയാൻ