മിനസോട്ടാ മലയാളി അസോസിയേഷനു നവ നേതൃത്വം
Monday, February 10, 2020 8:15 PM IST
മിനിയപോലീസ്: മിനസോട്ടാ മലയാളി അസോസിയേഷനു (എംഎംഎ) പുതിയ നേതൃത്വം. പുതിയ ഭാരവാഹികളായി അശ്വതി കൃഷ്ണൻ (പ്രസിഡന്‍റ്), സുജിത് ശശിധരൻ (വൈസ് പ്രസിഡന്‍റ്), ബിജോ കരിയപുറം (ജനറൽ സെക്രട്ടറി), ലെസ്‌ലി തോമസ് (ജോയിന്‍റ് സെക്രട്ടറി), പ്രിൻസ് വിൻസെന്‍റ് (ട്രഷറർ), സിദ്ധാർഥ് അരുൺകുമാർ (ഡയറക്ടർ ഓഫ് യൂത്ത്), ബീനാ ജോസഫ് (ഡയറക്ടർ ഓഫ് മെംബർഷിപ്), സുധീർ പ്രേം (ഡയറക്ടർ അറ്റ് ലാർജ്), രേഷ്മാ ജോൺ (ഡയറക്ടർ അറ്റ് ലാർജ്), ജീനാ സക്കറിയാസ് (ഡയറക്ടർ അറ്റ് ലാർജ്), ദിവ്യ ദിവാകരൻ (ഡയറക്ടർ അറ്റ് ലാർജ്) എന്നിവരെ തെരഞ്ഞെടുത്തു.

കഴിഞ്ഞ നിരവധി വർഷങ്ങളായി മിനസോട്ടാ മലയാളികളുടെ കലാ സാംസ്ക്കാരിക സാമൂഹ്യ പ്ര‌‌വർത്തനങ്ങളുടെ കേന്ദ്ര ബിന്ദുവായി പ്രവർത്തിച്ചു വരികയാണ് എംഎംഎ.

റിപ്പോർട്ട്: സുരേഷ് നായർ