"ലോക മലയാളി സമ്മിറ്റ് 2020'; ഡാളസിൽ റജിസ്ട്രേഷൻ കിക്ക്‌ ഓഫ് ചെയ്തു
Tuesday, February 11, 2020 6:56 PM IST
ഡാളസ്: വേൾഡ് മലയാളി കൗൺസിൽ സിൽവർ ജൂബിലിയുടെ ഭാഗമായി മേയ് ഒന്ന്, രണ്ട്, മൂന്ന് തീയതികളിൽ ഹൂസ്റ്റണിൽ നടത്തപ്പെടുന്ന "ലോക മലയാളി സമ്മിറ്റ് 2020' ൽ പങ്കാളികൾ ആകുന്നതിനായി ഡാളസിൽ നിന്നുള്ള രജിസ്ട്രേഷൻ കിക്ക്‌ ഓഫ് ചെയ്തു.

ഡിഎഫ്ഡബ്ല്യൂ പ്രൊവിൻസ് സംഘടിപ്പിച്ച ടാലന്‍റ് നെറ്റിൽ വേൾഡ് മലയാളി കൗൺസിൽ ഗ്ലോബൽ വൈസ് പ്രസിഡന്‍റ് എസ്.കെ. ചെറിയാൻ (ഹൂസ്റ്റൺ) ആദ്യ റജിസ്ട്രേഷൻ ലാലി തോമസിനു നൽകി കിക്ക് ഓഫ് ചെയ്തു. തുടർന്നു തോമസ് മാത്യു, ഡോ. ഷിബു സാമുവേൽ, സോണി സൈമൺ, ജെയ്സി ജോർജ് തുടങ്ങിയവരും രജിസ്‌ട്രേഷൻ കൈപ്പറ്റി.

അമേരിക്കയിലെ മാത്രമല്ല ലോകമെമ്പാടുനിന്നും ബിസിനസ് രംഗത്തുള്ള മലയാളികളും പ്രതിഭകളും വേൾഡ് മലയാളി കൗൺസിൽ ഗ്ലോബൽ നേതാക്കളും റീജൺ നേതാക്കളും സാഹിത്യകാരന്മാരും പത്ര പ്രവർത്തകരും മീഡിയ പ്രതിനിധികളും പങ്കെടുക്കുമെന്ന് കോൺഫറൻസിൽ പങ്കെടുക്കുമെന്ന് ചെറിയാൻ പറഞ്ഞു.

1995 ൽ ന്യൂ ജേഴ്സിയിൽ രൂപീകൃതമായ രാഷ്ട്രീയത്തിനും ജാതി മത മതിലുകൾക്കുമപ്പുറം ലോകമെമ്പാടുമുള്ള മലയാളികളെ ഒരു വൃക്ഷത്തണലിൽ കൊണ്ടുവരുക എന്ന ലക്ഷ്യത്തോടെ മുൻ ഇലക്ഷൻ കമ്മീഷണർ ടി.എൻ. ശേഷൻ, മുൻ കേരള അഡീഷണൽ ചീഫ് സെക്രട്ടറി ഡോ. ബാബു പോൾ, മലയാളി ശാസ്ത്രജ്ഞൻ ആയിരുന്ന ഡോ. സുദർശൻ, ഡോ. ശ്രീധർ കാവിൽ തുടങ്ങിയ നേതാക്കൾ തുടങ്ങിവച്ച പ്രസ്ഥാനത്തിന് 2020 ൽ 25 വയസ് തികയുകയാണെന്നു അമേരിക്ക റീജൺ ചെയർമാൻ പി.സി മാത്യു പറഞ്ഞു. ജീവിച്ചിരിക്കുന്ന ഫൗണ്ടർമാരെ കോൺഫറൻസിൽ ആദരിക്കുമെന്നും അദ്ദേഹം ഒരു ചോദ്യത്തിനു മറുപടിയായി പറഞ്ഞു.

അമേരിക്കയിൽ വേൾഡ് മലയാളി കൗൺസിലിന്‍റെ വേരുകൾ കാനഡ മുതൽ ടെക്സസ് വരെ വ്യാപിച്ചു കിടക്കുമ്പോൾ മലയാളി ബിസിനസുകാരെ ഉൾപ്പെടുത്തി ഗംഭീരമായ ബിസിനസ് എക്സിബിഷൻ കോൺഫറൻസിനോടനുബന്ധിച്ചു നടത്തുമെന്ന് റീജൺ ബിസിനസ് ഫോറം പ്രസിഡന്‍റ് ഫ്രിക്സ് മോൻ മൈക്കിൾ പറഞ്ഞു.

മുഖ്യാതിഥി സിറ്റി ഓഫ് കോപ്പേൽ കൗൺസിൽമാൻ ബിജു മാത്യു വിനോടൊപ്പം, വിശിഷ്ട അതിഥികളായി ഫോമാ പ്രസിഡന്‍റ് ഫിലിപ്പ് ചാമത്തിൽ, പി.പി. ചെറിയാൻ, ടിസി ചാക്കോ, പ്രഫ. ജോയി പാലാട്ട് മഠം, ഹൂസ്റ്റൺ പ്രൊവിൻസ് ബിസിനസ് ഫോറം വൈസ് പ്രസിഡന്‍റ് ഈപ്പൻ ജോർജ്, മേക്കല്ലിൻ പ്രൊവിൻസ് ചെയർമാൻ ഹരി കൃഷ്ണൻ നമ്പൂതിരി തുടങ്ങിയർ പ്രസംഗിച്ചു.

പ്രൊവിൻസ് പ്രസിഡന്‍റ് വർഗീസ് കയ്യാലക്കകം, തോമസ് ചെല്ലേത്, സാം മാത്യു, സുബി ഫിലിപ്പ്, വിമൻസ് ഫോറം പ്രസിഡന്‍റ് മേരി തോമസ്, മനോജ് ജോസഫ്, ജേക്കബ് മാലിക്കറുകയിൽ, സന്തോഷ് സ്കറിയ, മുതലായവർ പരിപാടികൾക്ക് നേതൃത്വം കൊടുത്തു. കോൺഫറൻസിൽ പങ്കെടുക്കുവാനുള്ള റജിസ്ട്രേഷനുകൾ പുരോഗമിച്ചു വരുന്നതായി പ്രൊവിൻസ് പ്രസിഡന്‍റ് അറിയിച്ചു. റീജൺ അഡ്വൈസറി ചെയർമാൻ, ചാക്കോ കോയിക്കലേത്, റീജൺ സെക്രട്ടറി സുധിർ നമ്പ്യാർ, വൈസ് ചെയർമാൻ കോശി ഉമ്മൻ, എൽദോ പീറ്റർ, കോൺഫറൻസ് കമ്മിറ്റി കൺവീനർ ജോമോൻ, തോമസ് മൊട്ടക്കൽ, തങ്കമണി അരവിന്ദൻ തുടങ്ങിയവർ ആശംസകൾ അറിയിച്ചു.