അച്ചാമ്മ ജോണ്‍ ന്യൂജഴ്‌സിയില്‍ നിര്യാതയായി
Monday, February 17, 2020 12:29 PM IST
ന്യൂജഴ്‌സി:ചെങ്ങന്നൂര്‍ പനവേലില്‍ പരേതനായ മാമ്മന്‍ ജോണിന്റെ ഭാര്യ അച്ചാമ്മ ജോണ്‍ (86) ന്യൂജഴ്‌സിയില്‍ നിര്യാതയായി. സൂസന്‍ തോമസ്, ഡോളി എബ്രഹാം വല്യത്ത് എന്നിവരാണു മക്കള്‍. റെജി തോമസ്, എബ്രഹാം വല്യത്ത് എന്നിവര്‍ മരുമക്കളാണ്.

ഫെബ്രുവരി 22 നു മേരിലാന്റിലെ കോളേജ് പാര്‍ക്ക് യൂണിവേഴ്‌സിറ്റി മെമ്മോറിയല്‍ ചാപ്പലില്‍ വച്ച് രാവിലെ 8.30 നു സംസ്‌കാര ശുശ്രൂഷകളും തുടര്‍ന്നു ജോര്‍ജ്ജ് വാഷിംങ്ടണ്‍ സെമിത്തേരിയില്‍ സംസ്‌കാരം.

റിപ്പോര്‍ട്ട് : വീണ രാജീവ്