ജസി റിന്‍സി ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് കേരള ചാപ്റ്റര്‍ സെക്രട്ടറി
Monday, February 17, 2020 12:32 PM IST
ഷിക്കാഗോ: ഷിക്കാഗോയില്‍ നിന്നുള്ള ജസി റിന്‍സിയെ ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് കേരള ചാപ്റ്ററിന്റെ സെക്രട്ടറിയായി നിയമിച്ചു. ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് പ്രസിഡന്റ് സാം പിട്രോഡ, കേരള ചാപ്റ്റര്‍ ചെയര്‍മാന്‍ തോമസ് മാത്യു എന്നിവര്‍ പങ്കെടുത്ത യോഗത്തില്‍ നിയമന ഉത്തരവ് കൈമാറി.

സാമ്പത്തിക ശാസ്ത്രത്തില്‍ മാസ്‌റ്റേഴ്‌സ് ബിരുദവും നിയമബിരുദവും നേടിയിട്ടുള്ള ജെസി കേരള വിദ്യാര്‍ഥി യൂണിയന്‍ പ്രവര്‍ത്തകയായിരുന്നു. മാര്‍ത്തോമാ കോളേജ് കേരള വിദ്യാര്‍ഥി യൂണിയന്‍ വൈസ് പ്രസിഡന്റ് , കൂട്ടനാട് സര്‍വീസ് കോഓപ്പറേറ്റീവ് ബാങ്ക് ബോര്‍ഡ് മെമ്പര്‍ ,ഷിക്കാഗോ മലയാളി അസോസിയേഷന്‍ വൈസ് പ്രസിഡന്റ് ,ഇന്ത്യന്‍ നാഷണല്‍ ഓവര്‍സീസ് കോണ്‍ഗ്രസിന്റെ മിഡ് വെസ്റ്റ് റീജിയന്‍ ട്രഷറര്‍, ഫൊക്കാന ഷിക്കാഗോ റീജിയന്‍ സെക്രട്ടറി, ഷിക്കാഗോ മലയാളി അസോസിഷന്‍ വനിതഫോറം സംഘാടക എന്നീനിലകളില്‍ സേവനമനുഷ്ഠിച്ചിട്ടുണ്ട്.

റെസ്പിറേറ്ററി തെറാപ്പിസ്റ്റായ ജെസിയും ഭര്‍ത്താവ് റിന്‍സിയും മുന്ന് മക്കളോടൊപ്പം ഷിക്കാഗോയില്‍ താമസിക്കുന്നു.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം