ഒ​ർ​ലാ​ണ്ടോ സെ​ന്‍റ് മേ​രീ​സ് ഓ​ർ​ത്തോ​ഡോ​ക്സ് ദേ​വാ​ല​യ​ത്തി​ന് സെ​മി​ത്തേ​രി
Monday, February 17, 2020 9:57 PM IST
ഫ്ളോ​റി​ഡ: മ​ല​ങ്ക​ര ഓ​ർ​ത്തോ​ഡോ​ക്സ് സു​റി​യാ​നി സ​ഭ​യു​ടെ സൗ​ത്ത് വെ​സ്റ്റ് ഭ​ദ്രാ​സ​ന​ത്തി​ലെ ഒ​ർ​ലാ​ണ്ടോ സെ​ന്‍റ് മേ​രീ​സ് ഓ​ർ​ത്തോ​ഡോ​ക്സ് ദേ​വാ​ല​യം അ​തി​ന്‍റെ നാ​ഴി​ക​ക്ക​ല്ലി​ൽ മ​റ്റൊ​രു അ​ദ്ധ്യാ​യം കൂ​ടി എ​ഴു​തി​ച്ചേ​ർ​ത്തു.

2011 -ൽ ​തു​ട​ക്കം കു​റി​ച്ച ഒ​ർ​ലാ​ണ്ടോ സെ​ന്‍റ് മേ​രീ​സ് ഓ​ർ​ത്തോ​ഡോ​ക്സ് കോ​ണ്‍​ഗ്രി​ഗേ​ഷ​ൻ 2013-ൽ ​ഒ​ർ​ലാ​ണ്ടോ ന​ഗ​ര​ഹൃ​ദ​യ​ഭാ​ഗ​ത്ത് മ​നോ​ഹ​ര​മാ​യ ഒ​രു ദേ​വാ​ല​യ​വും ഹാ​ളും സ്വ​ന്ത​മാ​ക്കു​വാ​നും മ​ല​ങ്ക​ര ഓ​ർ​ത്തോ​ഡോ​ക്സ് സു​റി​യാ​നി സ​ഭ​യു​ടെ പ​ര​മാ​ധ്യ​ക്ഷ​ൻ പ​രി​ശു​ദ്ധ ബ​സേ​ലി​യോ​സ് മാ​ർ​ത്തോ​മാ പൗ​ലോ​സ് ദ്വി​തീ​യ​ൻ കാ​തോ​ലി​ക്കാ ബാ​വാ​യു​ടെ ക​ര​ങ്ങ​ളാ​ൽ കൂ​ദാ​ശ ചെ​യ്യ​പ്പെ​ട്ടു. ഏ​ഴു വ​ർ​ഷം പി​ന്നി​ട്ട് 2020ൽ ​സ​ഭ സ​ക​ല വാ​ങ്ങി​പ്പോ​യ​വ​രെ​യും അ​നു​സ്മ​രി​ച്ചു പ്രാ​ർ​ഥി​ക്കു​ന്ന ദി​വ​സം ത​ന്നെ ഒ​ർ​ലാ​ണ്ടോ സെ​ന്‍റ് മേ​രീ​സ് ഓ​ർ​ത്തോ​ഡോ​ക്സ് ദേ​വാ​ല​യ​ത്തി​ന് ഒ​ർ​ലാ​ണ്ടോ​യി​ൽ സെ​മി​ത്തേ​രി​യും സ്വ​ന്ത​മാ​ക്കു​വാ​ൻ സാ​ധി​ച്ചു. 1500 ഡോ​ള​ർ ഒ​രു​മി​ച്ചോ ത​വ​ണ​ക​ളാ​യോ ന​ൽ​കി സെ​മി​ത്തേ​രി​ക്കു​ള്ള സ്ഥ​ലം സ്വ​ന്ത​മാ​ക്കു​വാ​നു​ള്ള അ​വ​സ​ര​മു​ണ്ട്.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് വി​കാ​രി ഫാ.​ജോ​ണ്‍​സ​ണ്‍ പു​ഞ്ച​ക്കോ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ടാ​വു​ന്ന​താ​ണ്.

ഫോ​ണ്‍: 17709109050
[email protected]
www.orthodoxtv.in