ഷിക്കാഗോ സെന്‍റ് മേരീസ് ദേവാലയത്തില്‍ ആഗോള വനിതാദിനം ആഘോഷിക്കുന്നു
Monday, February 24, 2020 7:51 PM IST
ഷിക്കാഗോ: സെന്‍റ് മേരീസ് ക്‌നാനായ കത്തോലിക്കാ ദേവാലയത്തില്‍ ദശവത്സരത്തോട് അനുബന്ധിച്ച് മാര്‍ച്ച് 8 നു (ഞായർ) ആഗോള വനിതാദിനം ആഘോഷിക്കുന്നു.

വനിത ശാക്തീകരണത്തിന്‍റെ ഭാഗമായി നാട്ടിലെ 101 വനിതകള്‍ക്ക് സ്വയം തൊഴിലിന്‍റെ ഭാഗമായി 101 തയ്യല്‍ മെഷീന്‍ സമ്മാനമായി നല്‍കും. അതിനുള്ള പ്രത്യേക പരിശീലന കോഴ്‌സും സൗജന്യമായി നല്‍കുന്നതാണ് . ദശവത്സരത്തിലെ ഈ കാരുണ്യസ്പര്‍ശനത്തിന് വനിതകളുടെ ഇടയില്‍ നിന്നും ആത്മാര്‍ത്ഥമായ സഹകരണമാണ് ലഭിക്കുന്നത് . അതോടൊപ്പം വനിതകള്‍ക്കായി വിവിധയിനം മത്സരങ്ങളും ഇടവകയുടെ വിമന്‍സ് മിനിസ്ടിയുടെ നേതൃത്വത്തില്‍ ഒരുക്കിയിട്ടുണ്ട്.

റിപ്പോർട്ട്: ജോയിച്ചൻ പുതുക്കുളം