കാര്യണ്യരംഗത്തു കൈതാങ്ങായി പ്രവാസി മലയാളി ഫെഡറേഷൻ
Monday, February 24, 2020 9:51 PM IST
ന്യൂയോർക്ക്/തിരുവനന്തപുരം: തെരുവിൽ കഴിഞ്ഞ നിർഭാഗ്യവാനായ സതീശനു പ്രവാസി മലയാളി ഫെഡറേഷന്‍റെ നേതൃത്വത്തിൽ വിടുനിർമാണം ആരംഭിച്ചു. പ്രവാസി സ്നേഹഭവനം പദ്ധതിയുടെ ഭാഗമായി ചിറയിൽകീഴ്, മട്ടപ്പലം, ചെമ്പുംമൂലയിൽ നിർമിക്കുന്ന പുതിയ വീടിന്‍റെ കല്ലിടിൽ ശ്രീവൽസം ഗ്രൂപ്പ് ചെയർമാൻ എം കെ .രാജേന്ദ്രൻ പിള്ള നിർവഹിച്ചു. സ്റ്റേറ്റ് കമ്മിറ്റി ചാരിറ്റി കൺവീനർ കെ. ചന്ദ്രസേനൻ, ട്രഷറർ ഉദയകുമാർ, ശ്രീമതി, ഷേർളി തിരുവനന്തപുരം ജില്ലാ കമ്മിറ്റി അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.

ഇതിനുവേണ്ടി മുന്നോട്ട് ഇറങ്ങിയ ചാരിറ്റി കൺവീനർ കെ ചന്ദ്രസേനൻ, പണം നൽകി സഹായിച്ച പിഎംഫ് മുഖ്യ രക്ഷാധികാരി ഡോ. മോൻസ് മാവുങ്കൽ എന്നിവർക്ക് പ്രവാസികളുടെ പേരിലും നന്ദി രേഖപ്പെടുത്തുന്നുവെന്നു ഗ്ലോബൽ കോർഡിനേറ്റർ ജോസ് പനച്ചിക്കൽ പറഞ്ഞു .

വർഷങ്ങളായി പ്രവാസ ജീവിതം നയിച്ച സതീശനെ താങ്ങും തണലുമായി ചേർത്ത് പിടിക്കുവാൻ പ്രവാസി മലയാളി ഫെഡറേഷൻ മുന്നോട്ട് ഇറങ്ങിയതിൽ അങ്ങേയറ്റം അഭിമാനം തോന്നുന്നതായും റാഫി പാങ്ങോട് പറഞ്ഞു. വീടിന് ഓരോരുത്തരുടെയും സഹകരണം ഉണ്ടാകണമെന്ന് സ്നേഹത്തിന്റെ ഭാഷയിൽ റാഫി അഭ്യർഥിച്ചു. പിഎംഫ് ഗ്ലോബൽ ചെയര്മാൻ‌ എം പി സലിം ,ജനറൽ സെക്രട്ടറി വർഗീസ് ജോൺ എന്നിവർ ആശംസകൾ അറിയിച്ചു. എത്രയും പെട്ടെന്ന് ഈ വീടിന്റെ പണി തീരട്ടെ എന്ന് പ്രാർഥിക്കുന്നതായും റാഫി പാങ്ങോട് പറഞ്ഞു .

റിപ്പോർട്ട്: പി.പി. ചെറിയാൻ