കെസിഎസ് വാലന്റൈന്‍സ് ഡേ പാര്‍ട്ടി വര്‍ണാഭമായി
Tuesday, February 25, 2020 12:38 PM IST
ഷിക്കാഗോ: ദമ്പതിമാര്‍ക്കായി ലോക പ്രണയദിനത്തില്‍ ഷിക്കാഗോ കെസിഎസ്. ഒരുക്കിയ വാലന്റൈന്‍സ് ഡേ പാര്‍ട്ടി പങ്കാളിത്തം കൊണ്ടും സംഘാടക മികവ് കൊണ്ടും ശ്രദ്ധ നേടി. മൗണ്ട് പ്രോസ്പക്ടിലുള്ള ബ്രിസ്റ്റോള്‍ കോര്‍ട്ട് ബാങ്ക്വറ്റ്ഹാളില്‍ നടന്ന പരിപാടിയില്‍ 140ല്‍ അധികം ക്‌നാനായ ദമ്പതികള്‍ പങ്കെടുത്തു. കഴിഞ്ഞ ഡിസംബര്‍ മുതല്‍, പ്രശസ്തമായ ചലച്ചിത്രങ്ങളുടെ പോസ്റ്റര്‍ മാതൃകയില്‍ പുറത്തു വന്നിരുന്ന പരസ്യങ്ങള്‍ സോഷ്യല്‍ മീഡിയായില്‍ വലിയ ശ്രദ്ധ നേടിയിരുന്നു. കമ്യൂണിറ്റിയില്‍ നിന്നുള്ള കലാകാരന്മാരും പ്രൊഫഷ്ണല്‍ ഡാന്‍സേഴ്‌സും അവതരിപ്പിച്ച കലാപരിപാടികളും ഡിജെ.യും പരിപാടികള്‍ക്ക് മാറ്റ് കൂട്ടി.

കെസിഎസ് എന്റര്‍ടെയിന്‍മെന്റ് കമ്മറ്റി ചെയര്‍മാന്‍ ലിന്‍സണ്‍, കൈതമലയില്‍, ഈവന്റ് കോര്‍ഡിനേറ്റേഴ്‌സ് ആയ മാറ്റ് വിലങ്ങാട്ടുശേരില്‍, സിറിയക്ക് കീഴങ്ങാട്ട് എന്നിവരുടെ നേതൃത്വത്തില്‍ നാല്‍പ്പതു കമ്മറ്റി ആണ് പരിപാടികള്‍ക്ക് ചുക്കാന്‍ പിടിച്ചത്. വൈകിട്ട് ഏഴിനു ആരംഭിച്ച ഈ പരിപാടിയിലേക്ക് കെ.സി.എസ്. പ്രസിഡന്റ് ഷിജു ചെറിയത്തില്‍ സ്വാഗതം ചെയ്തു. നിധിന്‍ പടിഞ്ഞാത്ത്, ചാരി വണ്ടന്നൂര്‍ എന്നിവര്‍ എം.സി.മാരായി പ്രവര്‍ത്തിച്ചു. ദേ പുട്ട് മെയിന്‍ലാന്റ് റെസ്റ്റോറന്റ്, സന്‍ജു പുളിക്കതൊട്ടിയില്‍ (എല്‍എംഎസ് ലിങ്കണ്‍ വുഡ് മോര്‍ട്ട്‌ഗേജ്), മംഗല്യ ജൂവല്ലറി, റോയല്‍ ഗ്രോസേഴ്‌സ് ആന്റ് ഫ്‌ളേവേഴ്‌സ്, നോര്‍ത്ത് ഷോര്‍ സ്‌മൈല്‍സ് ഫാമിലി ഡെന്റന്‍ കെയര്‍, അള്‍ട്രാമെഡ് ആര്‍ജന്റ് കെയര്‍, ജസ്റ്റിന്‍ തെങ്ങനാട്ട് എന്നിവര്‍ പരിപാടിയുടെ സ്‌പോണ്‍സേഴ്‌സ് ആയിരുന്നു. ഷിക്കാഗോ കെസിഎസ്. ഇദംപ്രദമായി നടത്തിയ ഈ പരിപാടി ഉന്നത നിലവാരം പുലര്‍ത്തിയതായും, വരും വര്‍ഷങ്ങളിലും തുടരണമെന്നും പരിപാടിയില്‍ പങ്കെടുത്തവര്‍ അഭിപ്രായപ്പെട്ടു.

റിപ്പോര്‍ട്ട്: റോയി ചേലമലയില്‍