ഫാമിലി കോണ്‍ഫറന്‍സ് രജിസ്‌ട്രേഷന്‍ കിക്ക്ഓഫ് ഓറഞ്ച് ബര്‍ഗ് സെന്റ് ജോണ്‍സ് ഇടവകയില്‍
Wednesday, February 26, 2020 11:49 AM IST
വാഷിംഗ്ടണ്‍ ഡി.സി. : മലങ്കര ഓര്‍ത്തഡോക്‌സ് സഭ നോര്‍ത്ത് ഈസ്റ്റ് അമേരിക്കന്‍ ഭദ്രാസന ഫാമിലി കോണ്‍ഫറന്‍സ് കമ്മിറ്റി അംഗങ്ങള്‍ ഫണ്ട് ശേഖരണാര്‍ഥം ഓറഞ്ച് ബര്‍ഗ് സെന്റ് ജോണ്‍സ് ഓര്‍ത്തഡോക്‌സ് ഇടവക സന്ദര്‍ശിച്ചു.

ഫെബ്രുവരി 23 നു വിശുദ്ധ കുര്‍ബാനക്ക് ശേഷം നടന്ന ചടങ്ങില്‍ വികാരിയും ഭദ്രാസന സെക്രട്ടറിയുമായ ഫാ. ഡോ. വര്‍ഗീസ് എം. ഡാനിയേല്‍ ടീം അംഗങ്ങളെ സ്വാഗതം ചെയ്യുകയും ഇടവകാംഗങ്ങളുടെ പങ്കാളിത്തം കോണ്‍ഫറസില്‍ ഉണ്ടാകണമെന്നും പറഞ്ഞു.

ഇടവക ട്രസ്റ്റി അജിത് വട്ടശേരില്‍ എന്നിവര്‍ ചേര്‍ന്ന് കോണ്‍ഫ്രന്‍സ് പ്രതിനിധികളെ പരിചയപ്പെടുത്തി. ഭദ്രാസന കൗണ്‍സില്‍ അംഗം സജി പോത്തന്‍, ഫിനാന്‍സ് ചെയര്‍ ചെറിയാന്‍ പെരുമാള്‍, മത്തായി ചാക്കോ എന്നിവര്‍ കോണ്‍ഫറന്‍സിനെക്കുറിച്ചും, രജിസ്‌ട്രേഷനെക്കുറിച്ചും, സുവനീറിനെക്കുറിച്ചും വിവരണങ്ങള്‍ നല്‍കി.

ഫാ. ഡോ. വര്‍ഗീസ് എം. ഡാനിയേലും ചെറിയാന്‍ പെരുമാളും ചേര്‍ന്ന് രജിസ്‌ട്രേഷന്‍ കിക്ക് ഓഫ് നിര്‍വഹിച്ചു. തുടര്‍ന്നു രണ്ട് ഗ്രാന്‍ഡ് സ്‌പോണ്‍സര്‍മാരെ ലഭിക്കുകയും, നിരവധി അംഗങ്ങള്‍ രജിസ്റ്റര്‍ ചെയ്യുകയും സുവനീറിലേക്ക് പരസ്യങ്ങള്‍ നല്‍കുകയും ചെയ്തു.

പീലിപ്പോസ് ഫിലിപ്പ്, ജീമോന്‍ വര്‍ഗീസ്, ഷീലാ ജോസഫ്, ഷീലാ വര്‍ഗീസ് എന്നിവരും യോഗത്തില്‍ പങ്കെടുത്തു. ഓറഞ്ച് ബര്‍ഗ് ഇടവകയില്‍ നിന്നും നല്‍കിക്കൊണ്ടിരിക്കുന്ന എല്ലാ സഹായങ്ങള്‍ക്കും കമ്മിറ്റി നന്ദി അറിയിച്ചു.

റിപ്പോര്‍ട്ട്: രാജന്‍ വാഴപ്പള്ളില്‍