സാം ലൂക്ക് മണ്ണിക്കരോട്ട് ഓവര്‍സീസ് കോണ്‍ഗ്രസ് കേരള ചാപ്റ്റര്‍ സെക്രട്ടറി
Thursday, February 27, 2020 6:58 PM IST
ന്യൂയോര്‍ക്ക്: വിവിധ രാജ്യങ്ങളില്‍ കഴിഞ്ഞ മുപ്പത്തിയഞ്ചുവര്‍ഷങ്ങളിലേറെ കോളജ് /സ്കൂള്‍ അധ്യാപകനായി സേവനം അനുഷ്ടിച്ചിട്ടുള്ള സാം ലൂക്ക് മണ്ണിക്കരോട്ട് ഓവര്‍സീസ് കോണ്‍ഗ്രസ്, അമേരിക്ക കേരള ചാപ്റ്റർ സെക്രട്ടറിയായി നിയമിതനായി.

ഒരുതികഞ്ഞ വാക്മിയും സംഘാടകനുമാണ് സാം. സ്കൂള്‍ -കോളജ് ജീവിതകാലത്തു കലാസാ ഹിത്യരംഗങ്ങളില്‍ തന്‍റെ പ്രാവീണ്യം തെളിയിച്ചിട്ടുണ്ട്.

പ്രവാസ ജീവതത്തില്‍ താമസിച്ച രാജ്യങ്ങളിലൊക്കെ മലയാള ഭാഷയും സംസ്കാരവും പുഷ്ടിപെടുത്താനും അത് പുതിയ തലമുറയിലേക്കു പകര്‍ന്നു നല്‍കാനും ഉതകുന്ന പല പ്രവര്‍ത്തനങ്ങള്‍ക്കും സാം നേത്രത്വം കൊടുത്തിട്ടുണ്ട്. ആല്‍ബനി, ക്യാപിറ്റല്‍ ഡിസ്ട്രിക്ട് മലയാളി അസോസിയേഷന്‍ സെക്രട്ടറിയായും പ്രസിഡന്‍റായും പ്രവര്‍ത്തിച്ചിട്ടുണ്ട് ഈ മുന്‍ ആല്‍ബനി സീയെന്ന കോളജ് ഫിസിക്‌സ് അധ്യാപകന്‍.

ഓവര്‍സീസ് കോണ്‍ഗ്രസ് കേരള ചാപ്റ്റർ ചെയര്‍മാന്‍ തോമസ് മാത്യു, പ്രസിഡന്‍റ് ലീല മാരേട്ട്, ജനറല്‍ സെക്രട്ടറി സജി കരിമ്പന്നൂര്‍ തുടങ്ങിയ നേതാക്കൾ സാമിനെ അഭിനന്ദിച്ചു.

റിപ്പോർട്ട്: ജോയിച്ചന്‍ പുതുക്കുളം