കേരളാ എന്‍ജിനീയറിംഗ് അസോസിയേഷനു വനിതാ നേതൃത്വം
Friday, February 28, 2020 12:31 PM IST
ന്യൂയോര്‍ക്ക്: കേരളാ എന്‍ജിനീയറിംഗ് ഗ്രാജ്വേറ്റ്‌സ് അസോസിയേഷന്‍ ഓഫ് നോര്‍ത്ത് അമേരിക്കയ്ക്ക് (കീന്‍) പുതുനേതൃത്വം. ന്യൂയോര്‍ക്കിലെ സഫേണിലുള്ള അറൃലസ (അദ്രക്ക്) റസ്റ്റോറന്റില്‍ ചേര്‍ന്ന വാര്‍ഷിക പൊതുയോഗം 2020ലെ പ്രസിഡന്റായി മെറി ജേക്കബിനെയും, ജനറല്‍ സെക്രട്ടറിയായി നീമാ സുധീറിനെയും, ട്രഷറര്‍ ആയി ബീനാ ജയിനിനെയും തെരഞ്ഞെടുത്തു.

നിലവിലെ പ്രസിഡന്റ് ലിസി ഫിലിപ്പിന്റെ അധ്യക്ഷതയില്‍ കൂടിയ യോഗം 2019ലെ പ്രവര്‍ത്തന റിപ്പോര്‍ട്ടും കണക്കും അംഗീകരിച്ചു. സെക്രട്ടറി മനോജ് ജോണ്‍ അവതരിപ്പിച്ച റിപ്പോര്‍ട്ടും ട്രഷറര്‍ ജോഫി മാത്യു അവതരിപ്പിച്ച കണക്കും, കീനിന്റെ പ്രവര്‍ത്തന മികവ് വെളിപ്പെടുത്തുന്നതായി. കീനിന്റെ പ്രവര്‍ത്തനങ്ങളില്‍ സഹകരിച്ച ഏവരോടുമുള്ള നന്ദി പ്രസിഡന്റ് അധ്യക്ഷപ്രസംഗത്തില്‍ രേഖപ്പെടുത്തി. സാമ്പത്തികമായി പിന്നിട്ടു നില്ക്കുന്ന കേരളത്തിലെ എന്‍ജിനീയറിംഗ് കോളജുകളില്‍ പഠിക്കുന്ന നൂറില്‍പരം കുട്ടികള്‍ക്ക് വിദ്യാഭ്യാസ സഹായം നല്കാനായത് കീനിന്റെ പ്രവര്‍ത്തനമികവായി പ്രസിഡന്റ് ചൂണ്ടിക്കാട്ടി, കീനിന്റെ പുതിയ ഭാരവാഹികള്‍ക്ക് എല്ലാ പിന്തുണയും പ്രസിഡന്റ് ലിസി ഫിലിപ്പ് വാഗ്ദാനം ചെയ്തു.

തുടര്‍ന്ന് ബോര്‍ഡ് ഓഫ് ട്രസ്റ്റി ചെയര്‍മാന്‍ ജെയിന്‍ അലക്‌സാണ്ടറിന്റെയും ബോര്‍ഡ് അംഗങ്ങളായ ഫിലിപ്പോസ് ഫിലിപ്പ്, ഷാജി കുര്യാക്കോസ് എന്നിവരുടെയും നേതൃത്വത്തില്‍ 2020ലെ ഭാരവാഹികളെ ഐക്യകണ്‌ഠേന തിരഞ്ഞെടുത്തു. ഭാരവാഹികളായി മെറി ജേക്കബ് (പ്രസിഡന്റ്), നീമാ സുധീര്‍ (ജനറല്‍ സെക്രട്ടറി), ബീനാ ജെയിന്‍ (ട്രഷറര്‍), ജേക്കബ് തോമസ് (വൈസ് പ്രസിഡന്റ്), ഷിജിമോന്‍ മാത്യു (ജോയിന്റ് സെക്രട്ടറി), സോജി മോന്‍ ജയിംസ് (ജോയിന്റ് ട്രഷറര്‍), ലിസി ഫിലിപ്പ് (എക്‌സ് ഒഫീഷ്യോ) എന്നിവരെയും, വിവിധ കമ്മിറ്റി അധ്യക്ഷരായി കോശി പ്രകാശ് (ചാരിറ്റി ആന്‍ഡ് സ്‌കോളര്‍ഷിപ്പ്), പ്രേമ ആന്ത്രാപ്പള്ളിയില്‍ (ജനറല്‍ അഫയേഴ്‌സ്), എല്‍ദോ പോള്‍ (സോഷ്യല്‍ & കള്‍ചറല്‍ അഫയേഴ്‌സ്), മനോജ് ജോണ്‍ (പ്രൊഫഷണല്‍ അഫയേഴ്‌സ്), കെ.ജെ ഗ്രിഗറി (ന്യൂസ് ലെറ്റേഴ്‌സ്), ഫിലിപ്പോസ് ഫിലിപ്പ് (പബ്ലിക് റിലേഷന്‍സ്) എന്നിവരെയും തിരഞ്ഞെടുത്തു. റോക്ക്‌ലന്‍ഡ് വെസ്റ്റ് ചെസ്റ്റര്‍ റീജിയന്‍ വൈസ് പ്രസിഡന്റായി ജേക്കബ് ഫിലിപ്പിനെതെിരഞ്ഞെടുത്തു.

ബോര്‍ഡ് ഓഫ് ട്രസ്റ്റിയിലേക്ക് ഒഴിവ് വന്ന സ്ഥാനത്തേക്ക് കീന്‍ മുന്‍ പ്രസിഡന്റ് അജിത് ചിറയിലിനെ തിരഞ്ഞെടുത്തു. അജിത്തിനെ കൂടാതെ ഷാജി കുര്യാക്കോസ്, ജയ്‌സണ്‍ അലക്‌സ്, ജയിന്‍ അലക്‌സാണ്ടര്‍, റജിമോന്‍ ഏബ്രഹാം, ജോര്‍ജ് ജോണ്‍, ഗീവര്‍ഗീസ് വര്‍ഗീസ് എന്നിവരും ബോര്‍ഡില്‍ തുടരുന്നു. തുടര്‍ന്ന് നടന്ന ബോര്‍ഡ് ഓഫ് ട്രസ്റ്റി മീറ്റിംഗില്‍ ഷാജി കുര്യാക്കോസിനെ 2020ലെ ബോര്‍ഡ് ചെയര്‍മാന്‍ ആയി തിരഞ്ഞെടുത്തു. കീനിന്റെ ആരംഭകാലം മുതല്‍ വിവിധ പ്രവര്‍ത്തനമേഖലകളില്‍ സ്തുത്യര്‍ഹമായ സേവനം അനുഷ്ഠിക്കുന്ന ഷാജി പാലക്കാട് എന്‍എസ്എസ് എന്‍ജിനീയറിംഗ് കോളജില്‍ നിന്നും ഗ്രാജുവേറ്റ് ചെയ്തതിന് ശേഷം ഇപ്പോള്‍ മെട്രോപ്പൊലിറ്റന്‍ ട്രാന്‍സ്‌പോര്‍ട്ടേഷന്‍ അതോറിറ്റിയില്‍ ഉദ്യോഗസ്ഥനാണ്. കീനിന്റെ കരിയര്‍ കൗണ്‍സലിംഗ്, സ്‌കോളര്‍ഷിപ്പ് പദ്ധതി, അച്ചീവ്‌മെന്റ്, അവാര്‍ഡ് എന്നീ രംഗങ്ങളില്‍ നേതൃത്വം നല്കിയിട്ടുള്ള ഷാജി കുര്യാക്കോസ്, ഇശരെീ സെര്‍ട്ടിഫൈഡ് നെറ്റ്‌വര്‍ക് എന്‍ജിനീയര്‍ കൂടിയാണ്.

പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട മെറി ജേക്കബ്, പാലക്കാട് എന്‍എസ്എസ് എന്‍ജിനീയറിംഗ് കോളജില്‍ നിന്നും ബിരുദമെടുത്തശേഷം, ഇന്ത്യയിലും ദൂബൈയിലും, അമേരിക്കയിലുമായി അനേകം പ്രോജക്ടുകള്‍ക്ക് നേതൃത്വം നല്കിയിട്ടുണ്ട്. ഇപ്പോള്‍ ഖഎഗ എയര്‍പോര്‍ട്ട് പ്രോജക്ടിന്റെ ലീഡ് മാനേജര്‍ ആയി പ്രവര്‍ത്തിക്കുന്ന മെറി, ട്രൈസ്റ്റേറ്റിലെ അറിയപ്പെടുന്ന എംസിയും പാട്ടുകാരിയുമാണ്.

സെക്രട്ടറി നീനാ സുധീര്‍ സാമൂഹ്യ സാംസ്‌കാരിക, കലാ രംഗങ്ങളില്‍ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുള്ള എന്‍ജിനീയര്‍ ആണ്. മാംഗ്ലൂര്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നും കമ്പ്യൂട്ടര്‍ എന്‍ജിനീയറിംഗില്‍ ബിരുദമെടുത്തിട്ടുള്ള നീമ, ഐ.ടി പ്രൊജക്ട് മാനേജര്‍ ആയി അന്തര്‍ദേശീയ തലത്തിലുള്ള അനേകം പ്രോജക്ടുകള്‍ക്ക് നേതൃത്വം നല്കുന്നു.
ട്രഷറര്‍ ആയി തിരഞ്ഞെടുക്കപ്പെട്ട ബീനാ ജയിന്‍, തൃശൂര്‍ ഗവ. എന്‍ജിനീയറിംഗ് കോളജില്‍ നിന്നും ബിരുദമെടുത്തശേഷം ന്യൂയോര്‍ക്ക് സ്റ്റേറ്റ് ഡിപ്പാര്‍ട്‌മെന്റ് ഓഫ് ട്രാന്‍സ്‌പോര്‍ട്ടേഷനില്‍ സിവില്‍ എന്‍ജിനീയര്‍ ആയി സേവനം അനുഷ്ഠിക്കുന്നു. കീനിന്റെ സ്‌കോളര്‍ഷിപ്പ് പദ്ധതിക്ക് ബീനയും ഭര്‍ത്താവ് മുന്‍ ബോര്‍ഡ് ചെയര്‍മാന്‍ ജയിന്‍ അലക്‌സാണ്ടറും നിര്‍ലോഭമായ പിന്തുണയാണ് നല്കിക്കൊണ്ടിരിക്കുന്നത്.

കഴിഞ്ഞ പതിനൊന്നു വര്‍ഷമായി സ്തുത്യര്‍ഹമായ സേവനമാണ് കീന്‍ നല്കിക്കൊണ്ടിരിക്കുന്നത്. സ്‌കോളര്‍ഷിപ്പ് കരിയര്‍ കൗണ്‍സിലിംഗ്, ജോബ് സെര്‍ച്ച്, മെന്ററിംഗ് തുടങ്ങി വിവിധ മേഖലകളിലുള്ള കീനിന്റെ പ്രവര്‍ത്തനം പ്രശംസനീയമാണ്.s01 C(3) Status ഉള്ള കീനിന്റെ പ്രവര്‍ത്തനങ്ങളുമായി സഹകരിക്കുവാന്‍ താല്പര്യമുള്ളവര്‍ താഴെ പറയുന്ന നമ്പറുകളില്‍ ബന്ധപ്പെടുക. മെറി ജേക്കബ് 8455534301, നീമാ സുധീര്‍ 7327898262, ബീനാ ജെയിന്‍ 8454904260, ഷാജി കുര്യാക്കോസ് 8453219015.

റിപ്പോര്‍ട്ട്: ഫിലിപ്പോസ് ഫിലിപ്പ്