ഹോശാന ഞായര്‍ ആരാധന മാര്‍ത്തോമ്മ മീഡിയയിലൂടെ സംപ്രേഷണം ചെയ്യും
Sunday, April 5, 2020 12:36 PM IST
ന്യുയോര്‍ക്ക്: നോര്‍ത്ത് അമേരിക്ക യൂറോപ്പ് ഭദ്രാസന ആസ്ഥാനമായ സീനായ് മാര്‍ത്തോമ്മ സെന്ററില്‍ നിന്നും ഹോശാന ഞായറായ ഇന്നത്തെ ആരാധനയും വിശുദ്ധ കുര്‍ബാന ശുശ്രുഷയും മാര്‍ത്തോമ്മ മീഡിയയിലൂടെ ഇന്നു ദര്‍ശിക്കാവുന്നതാണ്.

നോര്‍ത്ത് അമേരിക്ക യൂറോപ്പ് ഭദ്രാസനാധിപന്‍ ബിഷപ് ഡോ.ഐസക്ക് മാര്‍ ഫിലക്‌സിനോസിന്റെ മുഖ്യ കാര്‍മ്മികത്വത്തില്‍ നടത്തപ്പെടുന്ന മലയാളത്തിലുള്ള ശുശ്രുഷ ന്യുയോക്ക് സമയം ഇന്ന് രാവിലെ പത്തിനാണു ആണ് തല്‍സമയം സംപ്രേഷണം ചെയ്യുന്നത്.

ഏപ്രില്‍ ഒമ്പതിനു പെസഹാ വ്യാഴാഴ്ച വൈകിട്ട് ന്യുയോര്‍ക്ക് സമയം വൈകിട്ട് ഏഴിനു നടത്തപ്പെടുന്ന ശുശ്രുഷയും, ഏപ്രില്‍ 10 ദുഃഖവെള്ളിയാഴ്ച്ച രാവിലെ പത്തിനു നടത്തപ്പെടുന്ന മൂന്നു ഭാഗങ്ങളിലായിട്ടുള്ള ശുശ്രുഷയും, ഏപ്രില്‍ 12 ഈസ്റ്റര്‍ ഞായറാഴ്ച രാവിലെ പത്തിനു നടത്തപ്പെടുന്ന ശുശ്രുഷയും മാര്‍ത്തോമ്മ മീഡിയയിലൂടെ സംപ്രേഷണം ചെയ്യുന്നതാണ്.

ഇപ്പോഴത്തെ പ്രത്യേക സാഹചര്യത്തില്‍ ഭദ്രാസന ആസ്ഥാനത്തുനിന്നും നടത്തപ്പെടുന്ന പീഡാനുഭവ ആഴ്ചകളിലെ ഈ ശുശ്രുഷകള്‍ www.marthomanae.org/live എന്ന ഭദ്രാസന വെബ്‌സൈറ്റിലൂടെ വിശ്വാസികള്‍ക്ക് ദര്‍ശിക്കാവുന്നതും ഈ ശുശ്രുഷകളില്‍ എല്ലാ വിശ്വാസികളും ഭക്തിയോടെ തത്സമയ സംപ്രേഷണത്തില്‍ പങ്കെടുക്കണമെന്ന് ഭദ്രാസന സെക്രട്ടറി റവ.മനോജ് ഇടുക്കുള അറിയിച്ചു.

റിപ്പോര്‍ട്ട്: ഷാജി രാമപുരം