ഷോൺ ഏബ്രഹാമിന്‍റെ നിര്യാണത്തിൽ ഫോമ അനുശോചിച്ചു
Monday, April 6, 2020 5:21 PM IST
തിരുവല്ല : ഫോമയുടെ സ്ഥാപക നേതാക്കളിലൊരാളും 2019ലെ ഫോമയുടെ കേരള കൺവൻഷൻ ചെയർമാനുമായ സജി അബ്രഹാമിന്‍റെ മകൻ ഷോൺ എസ്. ഏബ്രഹാ (21) മിന്‍റെ നിര്യാണത്തിൽ ഫോമ അനുശോചിച്ചു.

ന്യൂയോർക്കിലെ എൽമണ്ടിൽ സ്ഥിരതാമസക്കാരായ സജിയും കുടുംബവും കടപ്ര വളഞ്ഞവട്ടം വലിയ പറമ്പിൽ തൈക്കടവിൽ കുടുംബാംഗമാണ്. കോമേഴ്സ് വിഭാഗം മൂന്നാം വർഷ വിദ്യാർഥിയായിരുന്നു ഷോൺ. ഇന്ത്യൻ സമയം ഞായറാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെ ആയിരുന്നു മരണം. നാല് ദിവസം മുമ്പാണ് ഷോണിന് രോഗബാധ സ്ഥിരീകരിച്ചത്. മല്ലപ്പള്ളി നെടുങ്ങാടപ്പള്ളി വടക്കേക്കര വീട്ടിൽ സോളി ഏബ്രഹാമാണ് മാതാവ്. സ്നേഹ, ഷാന എന്നിവർ സഹോദരിമാരാണ്.

കഴിഞ്ഞ 25 വർഷക്കാലത്തോളമായി ഷോണിന്‍റെ കുടുംബം അമേരിക്കയിൽ സ്ഥിര താമസമാണ്. സംസ്കാരം ന്യൂയോർക്കിൽ നടക്കും.

ഷോണിൻറെ അകാല വിയോഗത്തിൽ ഫോമായുടെ ആദരാഞ്ജലികൾ അർപ്പിക്കുന്നതായി പ്രസിഡന്‍റ് ഫിലിപ്പ് ചാമത്തിൽ സെക്രട്ടറി ജോസ് എബ്രഹാം ട്രഷറർ ഷിനു ജോസഫ് വൈസ് പ്രസിഡന്‍റ് വിൻസൻ്റ് മാത്യു ജോയിൻ്റ് സെക്രട്ടറി സാജു ജോസഫ് ജോയിന്‍റ് ട്രഷറർ ജയിൻ കണ്ണചാൻപറമ്പിൽ എന്നിവർ അറിയിച്ചു.