ഈപ്പന്‍ ജോസഫിന്‍റെ നിര്യാണത്തിൽ ഐഎന്‍ഒസി ന്യൂയോർക്ക് ചാപ്റ്റർ അനുശോചിച്ചു
Wednesday, April 8, 2020 6:29 PM IST
ന്യൂയോര്‍ക്ക്: ഐഎന്‍ഒസി ന്യൂയോർക്ക് ചാപ്റ്റർ സെക്രട്ടറിയും ന്യൂയോർക്കിലെ സാമൂഹ്യ പ്രവർത്തകനുമായ വര്‍ഗീസ് ജോസഫിന്‍റെ ജേഷ്‌ട സഹോദരൻ നെടുമ്പ്രം കൈപ്പഞ്ചാലില്‍ ഈപ്പന്‍ ജോസഫിന്‍റെ (74) നിര്യണത്തിൽ ഐഎന്‍ഒസി ന്യൂ യോർക്ക് ചാപ്റ്റർ അനുശോചിച്ചു.

അദ്ദേഹത്തിന്‍റെ കുടുംബത്തിന്‍റെ ദുഃഖത്തിൽ പങ്കുചേരുന്നതിനോടൊപ്പം അദ്ദേഹത്തിന്‍റെ ആന്മവിനുവേണ്ടി പ്രാർഥിക്കുന്നതായും ചാപ്റ്റർ പ്രസിഡന്‍റ് ജോയി ഇട്ടനും മറ്റു ഭാരവാഹികളും അറിയിച്ചു.

റിപ്പോർട്ട്: ശ്രീകുമാർ ഉണ്ണിത്താൻ