"പന്പ' അനുസ്മരണ സമ്മേളനം സംഘടിപ്പിച്ചു
Tuesday, May 19, 2020 7:02 PM IST
ഫിലഡൽഫിയ: കോവിഡ് മഹാമാരിയുടെ ഭീതിയിലൂടെ കടന്നുപോകുന്ന മാനവരാശി ജനജീവിതം സാധരണ നിലയിലാകുന്ന ദിനത്തിനായി കാത്തിരിക്കുകയാണ്, ഇതിനിടയിൽ നമ്മുടെ ജീവിത ചുറ്റുപാടുകളിൽ നിന്ന് സുഹൃത്തുക്കളും അതോടൊപ്പം നാട്ടിലെ ബന്ധുക്കളും ആകസ്മികമായി വിട്ടുപിരിയുന്നു. അന്ത്യമോപചാരം അർപ്പിക്കുവാനോ, അവസാനമായി ഒരുനോക്കു കാണുവാനോ കഴിയാത്ത അവസ്ഥയിലൂടെയാണ് കടന്നുപോകുന്നത്.

കൊറോണ വൈറസിന്‍റെ ഭീകരത എത്ര വലുതാണെന്ന് ദിനം പ്രതി കേൾക്കുന്ന മരണ വാർത്തകൾ നമ്മളെ ബോധവാന്മാരാക്കുന്നു. ഫിലഡൽഫിയായിൽ ഉറ്റവരും ഉടയവരുമായവരുടെ ആകസ്മികമായ വേർപാട് മലയാളി സമൂഹത്തെ ദുഃഖത്തിലാഴ്ത്തി.

പന്പ മലയാളി അസ്‌സോസിയേഷന്‍റെ സുഹൃത്തും അഭ്യുദയകാംഷിയും ഫിലഡൽഫിയ മലയാളികളുടെ ടൂർസ് ആന്‍റ് ട്രാവൽസ് രംഗത്തെ സജീവ സാന്നിദ്ധ്യവുമായിരുന്ന ജിഎം പണിക്കരുടെ ആകസ്മികമായ വേർപാട് ഞെട്ടലോടെയാണ് ഫിലഡൽഫിയ മലയാളി സമൂഹം ശ്രവിച്ചത്.

മാർത്തോമ സഭയിലെ സീനിയർ വൈദികനും കേരളത്തിലെ വിവിധ മാർത്തോമ ഇടവകകളിൽ സ്ത്യുത്യർഹമായ സേവനത്തിനുശേഷം മകനോടൊപ്പം ഫിലഡൽഫിയായിൽ വിശ്രമ ജീവിതം നയിക്കുന്ന അവസരത്തിലും ഫിലഡൽഫിയ ക്രിസ്തോസ് മാർത്തോമ ചർച്ചിലെ ആരാധനകളിൽ സഹകാർമികത്വം വഹിച്ചിരുന്ന കർമനിരതനായിരുന്ന
ഫാ. മാത്യു ജോണിന്‍റെ വേർപാട്, പന്പയുടെ ബോർഡ് ഓഫ് ട്രസ്റ്റി ചെയർമാൻ അറ്റോർണി ബാബു വറുഗീസിന്‍റെ മദർ ഇൻ ലോ പ്രഫസർ മോളി എബൽ, പന്പയുടെ കമ്മിറ്റി മെന്പർ തോമസ് പോളിന്‍റെ സഹോദരി ഏലിയാമ്മ പോത്തൻ, പന്പയുടെ മെന്പർ ലീ ജോർജിന്‍റെ മാതാവ് അന്നമ്മ ജോർജ്, പന്പയുടെ സുഹൃത്തും അഭ്യുദയകാംഷിയുമായ കുര്യൻ വറുഗീസ് എന്നിവരെ പന്പ അനുസ്മരിക്കുകയും അവർക്ക് ആദരാഞജ്ലികൾ അർപ്പിക്കുകയും ചെയ്തു.

പന്പ പ്രസിഡന്‍റ് അലക്സ് തോമസ് വിളിച്ചു കൂട്ടിയ വീഡിയോ കോണ്‍ഫൻസിൽ പരേതരെ അനുസ്മരിച്ചുകൊണ്ട് ആമുഖ സന്ദേശം നൽകി. പന്പ സെക്രട്ടറി ജോണ്‍ പണിക്കർ അനുശോചന പ്രമേയം അവതരിപ്പിച്ചു.

അനുസ്മരണ സമ്മേളനത്തിൽ പന്പയുടെ അംഗങ്ങളോടൊപ്പം ഫിലഡൽഫിയായിലെ സാമൂഹിക സാംസ്ക്കാരിക ആത്മീയരംഗത്തെ പ്രതിനിധികളും അഭ്യുദയകാംഷികളുമായി നിരവധിപേർ പങ്കെടുത്തു.

ഫിലഡൽഫിയഇന്ത്യൻ ഓർത്തോഡക്സ് ചർച്ച് വികാരി ഫാ. എം.കെ കുര്യക്കോസ് തന്‍റെ കോവിഡ് അനുഭവങ്ങൾ പങ്കുവയ്ക്കുകയും ഈ രോഗത്തെ എങ്ങനെ സമചിത്തതയിലൂടെ നേരിടാം എന്ന് ഉദ്ബോധിപ്പിക്കുയും പരേതർക്ക് ആത്മശാന്തി നേരുകയും ചെയ്തു.

ട്രൈസ്‌സ്റ്റേറ്റ് കേരളാഫോറം ചെയർമാൻ സുമോദ് നെല്ലിക്കാല, ഓർമ പ്രസിഡന്‍റ് ഫാ. ഫിലിപ്പ് മോഡയിൽ, കോട്ടയം അസോസിയേഷൻ പ്രസിഡന്‍റ് ജോബി ജോർജ്, ഫ്രണ്ട്സ് ഓഫ് തിരുവല്ല പ്രതിനിധി ജോർജ് ജോസഫ്, സിഐഒ ചെയർമാൻ സുധ കർത്ത, ഇന്ത്യ പ്രസ് ക്ലബ് ഫിലഡൽഫിയ ചാപ്റ്റർ പ്രസിഡന്‍റ് ജോർജ് ഓലിക്കൽ, പന്പയുടെ പ്രവർത്തകരായ മോഡി ജേക്കബ്, ബാബു വറുഗീസ്, ഫീലിപ്പോസ് ചെറിയാൻ, ജേക്കബ് കോര, തോമസ് പോൾ, എബി മാതന, ലീ ജോർജ്, മാക്സ് വെൽ ഗിഫോർഡ്, എന്നിവർ ഓർമകൾ പങ്കുവച്ച് ആദരാഞ്ജലികൾ നേർന്നു.

കൊറോണ വൈറസ്‌സിന്‍റെ ഭീകരതയിലൂടെ കടന്നുപോകുന്ന സമൂഹത്തിനും വ്യക്തികൾക്കും സാന്ത്വനം അരുളുവാനും സാമൂഹ്യ സംഘടന എന്ന നിലയിൽ ചെയ്യാവുന്ന കാര്യങ്ങൾക്ക് പന്പ നേതൃത്വം കൊടുക്കുമെന്നും പ്രസിഡന്‍റ് അലക്സ് തോമസ് പറഞ്ഞു.