അമേരിക്കൻ മലയാളി വെൽഫെയർ അസോസിയേഷൻ അനുശോചിച്ചു
Tuesday, May 26, 2020 9:46 AM IST
ന്യൂയോർക്ക്: അമേരിക്കൻ മലയാളി വെൽഫെയർ അസോസിയേഷൻ സജീവ പ്രവർത്തകയായിരുന്ന അന്നമ്മ എബ്രഹാമിന്‍റെ (ലില്ലികുട്ടി - 66) നിര്യാണത്തിൽ അമേരിക്കൻ മലയാളി വെൽഫെയർ അസോസിയേഷൻ കേന്ദ്ര കമ്മിറ്റി അനുശോചിച്ചു.

കഴിഞ്ഞ പത്തു വർഷക്കാലമായി ജീവകാരുണ്യ പ്രവർത്തങ്ങളിൽ മാതൃക സേവനം നടത്തിയ പരേതയുടെ വേർപാട് അമേരിക്കൻ മലയാളി സമൂഹത്തിനു തീരാ നഷ്ടമായി. പരേതയുടെ വേർപാടിൽ ദുഃഖിതായിരിക്കുന്ന കുടുംബങ്ങൾക്ക് ദൈവം ആശ്വാസം നൽകട്ടെ എന്ന് അനുശോചന സന്ദേശത്തിൽ അറിയിച്ചു

റിപ്പോർട്ട്: എബി മക്കപ്പുഴ